മൂവാറ്റുപുഴയില്‍ റോഡുകളുടെ നവീകരണത്തിന് 5.68 കോടി രൂപ അനുവദിച്ചു.

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിന് 5.68 കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു.  പ്രളയത്തിലും പിന്നീടുണ്ടായ വെള്ളപൊക്കത്തിലും തകര്‍ന്ന മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വിവിധ റോഡുകള്‍ പുനരുദ്ധരിക്കാനാണ് വിവിധ വകുപ്പുകളില്‍ നിന്നും 5.68 കോടി രൂപ അനുവദിച്ചത്.   അയവന പഞ്ചായത്തിലെ മൂപ്പര്പടി-വെട്ടുകല്ലേല്‍ പീടിക റോഡ്, ആരക്കുഴ ഗ്രാമപഞ്ചായത്തിലെ കടുക്കാസിറ്റി-തൃക്കാക്കര കന്നേല്‍ത്താഴം കനാല്‍ബണ്ട് റോഡ്, പായിപ്ര ഗ്രാമപഞ്ചായത്തിലെ കാവാട്ട്മുക്ക്- ചെറുകന്നേല്‍ റോഡ്, തട്ടുപറമ്പ് മുസ്ലിംജമാഅത്ത്- ഖബര്‍സ്ഥാന്‍ റോഡ്, പാപ്പാള-തട്ടുപറമ്പ് റോഡ്, പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പനങ്കര-പമ്പ് ഹൗസ് റോഡ്, ആയങ്കര-മടത്തോത്ത് പാറ-കളമ്പേല്‍ റോഡ്, പൈങ്ങോട്ടൂര്‍- തുരുത്തേല്‍കോളനി റോഡ്, ഒറ്റക്കണ്ടം-ചിരക്കുന്നംപടിയില്‍ തണ്ടേല്‍റോഡ്, കടവൂര്‍ നോര്‍ത്ത്- കടവൂര്‍ ഇല്ലിച്ചോട് റോഡ്, മണിപ്പാറ- കണ്ണന്തറപടി-മണിപ്പാറ കോളനി റോഡ്, മൂവാറ്റുപുഴ നഗരസഭയിലെ നെല്‍സണ്‍ മണ്ടേല റോഡ്, വാളകം പഞ്ചായത്തിലെ കുളത്തൂര്‍ത്താഴം- മേക്കടമ്പ്  പാടം റോഡ്, ആവോലി പഞ്ചായത്തിലെ ആയുര്‍വ്വേദപ്പടി-തെക്കുംമല റോഡ് എന്നീ റോഡുകള്‍ക്കാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ നിന്നും ഫണ്ട് അനുവദിച്ചത്. ആയവന ഗ്രാമപഞ്ചായത്തിലെ കല്ലൂര്‍ക്കാട്-മുല്ലപ്പുഴച്ചാല്‍ കോട്ട റോഡ്, ആയവന-മയ്യളാംകടവ് റോഡ്, കാലാമ്പൂര്‍ പാലം-പുല്ലാന്തികുടി റോഡ്, കടുംപടി-കീച്ചേരിമുഗള്‍ റോഡ്, തോട്ടംചേരി ബൈപാസ് റോഡ്, മൂവാറ്റുപുഴ നഗരസഭയിലെ സെന്‍ട്രല്‍ വാഴപ്പിള്ളി റോഡ്, ആശ്രമം-കോളനി റോഡ്, മാറാടി പഞ്ചായത്തിലെ കോട്ട റോഡ്, പായിപ്ര പഞ്ചായത്തിലെ ഏനാലികുന്ന്-മൂങ്ങാച്ചാല്‍ റോഡ്,പുതുപ്പാടി-പള്ളിത്താഴം റോഡ്, വായനശാലപ്പടി-കിഴക്കേകടവ് റോഡ്, പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ പൈങ്ങോട്ടൂ- തിയേറ്റര്‍പടി റോഡ്, ജനത ക്രോസ് റോഡ്, പയ്യാവൂര്‍ റോഡ്, കമ്പിക്കവല-വെട്ടിയാംകണ്ടം റോഡ്, എന്നീ റോഡുകള്‍ക്കാണ് ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്നും ഫണ്ട് അനുവദിച്ചത്. ഇതോടൊപ്പം തന്നെ തൊടുപുഴ-മൂവാറ്റുപുഴ റോഡിലെ ശബരി പാക്കേജില്‍ ഉള്‍പ്പെടുത്തി നവീകരണം നടക്കുന്ന റോഡിന്റെ മൂന്നാരകിലോമീറ്റര്‍ പൂര്‍ത്തിയാക്കുന്നതിന് 2.68-കോടി രൂപയും പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് റോഡ് നിര്‍മ്മാണം ആറംഭിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
Back to top button
error: Content is protected !!