ഡിവൈഎഫ്ഐയുടെ10 രൂപ ചലഞ്ചിൽ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നൽകി.

 

 

മൂവാറ്റുപുഴ:ഡി.വൈ.എഫ്ഐ യുടെ 10 രൂപ ചലഞ്ചിൽ ലഭിച്ച തുക
കോവിഡ് -19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നൽകി. മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 157 യൂണിറ്റ് കമ്മിറ്റികൾ പത്ത് ദിവസം കൊണ്ട് സ്വരൂപിച്ച 1,49,102 രൂപ സി പി ഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനന് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അനീഷ് എം മാത്യു കൈമാറി.സി പി ഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി എം ഇസ്മയിൽ, പി ആർ മുരളീധരൻ, ഏരിയാ സെക്രട്ടറി എം ആർ പ്രഭാകരൻ, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ഫെബിൻ പി മൂസ, ട്രഷറർ എം എ റിയാസ് ഖാൻ എന്നിവർ പങ്കെടുത്തു.
1413 യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, 220 മേഖലാ കമ്മിറ്റി അംഗങ്ങൾ, 25 ബ്ലോക്ക് കമ്മിറ്റി അംഗങ്ങളും അവരുടെ നേതൃത്വത്തിൽ യൂണിറ്റുകളിൽ പ്രവർത്തകരിൽ നിന്നും മുൻകാല നേതാക്കളിൽ നിന്നും അനുഭാവികളിൽ നിന്നുമാണ് തുക സമാഹരിച്ചത്.

Back to top button
error: Content is protected !!