വരകളുടെ വിസ്മയം തീർത്ത് സിജു പുന്നേക്കാട്.

കോതമംഗലം: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യപിച്ച ലോക് ഡൗൺ കാലം ചിത്രങ്ങൾ വരച്ച് മികവുറ്റതാക്കുകയാണ് സിജു പുന്നേക്കാട്. കൊറോണയുമായി ബന്ധപ്പെട്ട ചിത്രങ്ങളും, പ്രതിരോധ മാർഗങ്ങളും ഒരു ചിത്രകാരൻ്റെ ഭാവനയിൽ കോർത്തിണക്കി വരച്ച് സമയം അവസരോചിതമായി ഉപയോഗിക്കുകയാണ് സിജു. കോതമംഗലം, പുന്നേക്കാട് കദളിപ്പറമ്പിൽ സിജു വരയുടെ ലോകത്തേക്ക് ചെറുപ്രായത്തിൽ തന്നെ കടന്നു വന്നയാളാണ്. വീനസ് ചിത്രകല വിദ്യാലയത്തിൽ നിന്നാണ് തുടക്കം. ഇതിനൊടകം 6000 വിസ്മയ ചിത്രങ്ങളാണ് തൻ്റെ ഭാവനയിൽ സിജു വരച്ചുകൂട്ടിയിട്ടുണ്ട് . കൂടാതെ നിരവധി ബോധവൽക്കരണ ചിത്രങൾ കേരള പോലിസ് അസോസിയേഷനു വേണ്ടിയും വരച്ച് നൽകിയിട്ടുണ്ട്. അക്രിലിക്, ഇൻക് പെയിൻ്റ്, കളർ പെൻസിൽ എന്നിവയാണ് സാധാരണയായി ഉപയോഗിക്കാറ്.ചിത്രങ്ങൾ, ചിത്രകഥകൾ, കാർട്ടൂണുകൾ എന്നിവയിലൂടെയാണ് ഇദേഹം സന്ദേശം നൽകുന്നത്.

കുട്ടികളുടെ ഉൾപ്പെടെയുള്ള പല ആനുകാലിക പ്രസിദ്ധികരണങ്ങളിലും സിജു വരച്ച ചിത്രങളാണ് കഥാപാത്രങ്ങൾക്ക് മിഴിവേകിയിരിക്കുന്നത്. കഥാ, കവിത, ലേഖനം, നോവൽ ഉൾപ്പെടെ 9 പുസ്തകങ്ങളുടെ രചയിതാവു കൂടിയാണിദ്ദേഹം. വ്യത്യസ്തവും, വർണ്ണാഭവുമായ ചിത്രങ്ങളുടെ ഒരു നീണ്ട നിര തന്നെ ഇദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. അതിലൂടെ ഒട്ടനവധി വിശിഷ്ട വ്യക്തികളുടെ പ്രശംസ നേടിയെടുക്കുവാനും സിജുവിനു സാധിച്ചു. പുന്നേക്കാട് സെൻ്റ് ജോർജ് പളളിയിൽ മഹാ പരിശുദ്ധനായ അബ്ദുൾ ജലീൽ ബാവയുടെ മനോഹരമായ ഛായ ചിത്രം ഒരുക്കിയത് സിജു ആണ്. ബാവയുടെ ജീവചരിത്രം അക്ഷരങ്ങളായി ചേർത്ത് എഴുതിയാണ് ഈ ചിത്രം വരച്ചത്. ഡീൻ കുര്യാക്കോസ് എം.പി.യുടെയും, കിഴക്കമ്പലം അന്ന- കിറ്റെക്സ് ഉടമ അന്തരിച്ച എം. സി. ജേക്കബിൻെറയും ഒക്കെ ചിത്രങ്ങൾ അക്ഷരങ്ങൾ കൊണ്ട് എഴുതി, ഇതുപോലെ ജീവൻ തുടിക്കുന്ന ചിത്രങ്ങളാക്കി മാറ്റി. അങ്ങനെ കാഴ്ചക്കാരിൽ അത്ഭുതാവഹമായ അനുഭൂതി തീർക്കുകയാണ് ഈ യുവ കലാകാരൻ. ഇപ്പോൾ കിറ്റെക്സ് ഗ്രൂപ്പിൽ സീനിയർ ഡിസൈനർ ആയി ജോലി നോക്കുന്ന സിജുവിൻ്റ ഈ ഉദ്യമങ്ങൾക്ക് പിന്തുണയും പ്രോത്സാഹനവുമായി ഭാര്യ മിനുവും, മക്കളായ അക്ഷരയും, തന്മയും കൂട്ടിനുണ്ട്. അങ്ങനെ ജന മനസുകൾ കീഴടങ്ങി സിജു തന്റെ വര തുടർന്നുകൊണ്ടേയിരിക്കുന്നു.

Back to top button
error: Content is protected !!