വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ സേവ് ഇന്ത്യ ദിനാചരണം നടത്തി.

മൂവാറ്റുപുഴ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ക്വിറ്റ് ഇന്ത്യാ ദിനത്തിൽ കർഷകസംഘം, കർഷകതൊഴിലാളി യൂണിയൻ, സി.ഐ.ടി.യു എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ സേവ് ഇന്ത്യ ദിനാചരണം നടത്തി. പായിപ്ര സ്കൂൾ പടിയിൽ സംഘടിപ്പിച്ച് യോഗം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം റിയാസ് ഖാൻ ഉദ്ഘാടനം ചെയ്തു. പി.എസ്. ബഷീർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം പായിപ്ര സ്കൂൾപടി ബ്രാഞ്ച് സെക്രട്ടറി സി.കെ.ഉണ്ണി, മാനാറി ബ്രാഞ്ച് സെക്രട്ടറി കെ.എസ്.രങ്കേഷ്, കെ.എം.രാജമോഹനൻ, പി.എം. ബാവു തുടങ്ങിയവർ പ്രസംഗിച്ചു .

 

 

 

ഫോട്ടോ ….. കർഷകസംഘം, കെ.എസ്.കെ.ടി.യു, സി.ഐ.ടി.യു എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ പായിപ്ര സ്കൂൾ പടിയിൽ സംഘടിപ്പിച്ച സേവ് ഇന്ത്യ ദിനാചരണം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം റിയാസ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു

Back to top button
error: Content is protected !!