ബൈക്കിൽ എത്തി മധ്യവയസ്ക്കയുടെ മാല പൊട്ടിച്ച്‌ കടന്നു എന്ന് സംശയിക്കുന്ന പ്രതികളുടെ CCTV ചിത്രങ്ങൾ പുറത്തുവിട്ടു.

 

മുവാറ്റുപുഴ:പോലീസ് സ്റ്റേഷൻ പരിധിയിലെ ആറൂർ – ചാന്ദ്യംകവല ഭാഗത്തു 23/06/2020 തിയതി പകൽ 12.30 മണിക്ക് ബജാജ് പൾസർ 220F മോഡൽ (കറുപ്പിൽ ചുവന്ന ഡിസൈൻ ഉള്ള, രെജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാത്ത) ബൈക്കിൽ എത്തി മധ്യവയസ്കയുടെ മാല പൊട്ടിച്ച്‌ കടന്നു എന്ന് സംശയിക്കുന്ന പ്രതികളുടെ CCTV ദൃശ്യങ്ങൾ ആണ് ഇത്.

ടി ആളുകൾ കോട്ടയം,എറണാകുളം ജില്ലകളിൽ വിവിധ ഇടങ്ങളിൽ സമാന കുറ്റകൃത്യങ്ങൾ നടത്തിയതായി സംശയിക്കുന്നു.

ഇവരെ പറ്റിയോ, മേൽ വാഹനത്തെ പറ്റിയോ എന്തെങ്കിലും വിവരമോ സൂചനയോ അറിയുന്നവർ താഴെ പറയുന്ന നമ്പറിൽ മുവാറ്റുപുഴ പോലീസ് സ്റ്റേഷനുമായി ബന്ധപെടുക.

മുവാറ്റുപുഴ പോലീസ് സ്റ്റേഷൻ : 0485-2832304,

ഇൻസ്‌പെക്ടർ മുവാറ്റുപുഴ : 9497987122,

രാജേഷ് എസ്.ഐ : 9497933321,

ബിജു ജോൺ : 9447814629,

ബിബിൽ മോഹൻ : 9497914373

Back to top button
error: Content is protected !!