പ്രവാസികളുടെ മടക്കത്തിന് ഇളവ് :-പിപിഇ കിറ്റുകൾ മതി ..

 

മുവാറ്റുപുഴ: കോ​വി​ഡ് പ​രി​ശോ​ധ​ന ടെസ്റ്റിന് സൗകര്യം ഇ​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളി​ല്‍​ നി​ന്നും മ​ട​ങ്ങു​ന്ന​ പ്രവാസികൾക്ക് ഇ​ള​വു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. കോ​വി​ഡ് ഇല്ലെന്നുള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഇ​ള​വ് ന​ല്‍​കാ​ന്‍ ഇ​ന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം തീരുമാനിച്ചു.പ​രി​ശോ​ധ​നാ​സൗ​ക​ര്യം ഇ​ല്ലാ​ത്ത രാജ്യങ്ങളിൽ നി​ന്നും മ​ട​ങ്ങാ​ന്‍ പി​പി​ഇ കി​റ്റ് മ​തി.കേരളം നേരത്തെ തീരുമാനിച്ച ട്രൂനാറ്റ് ടെസ്റ്റ് അംഗീകരിക്കാനാകില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ അറിയിച്ചതായി കേന്ദ്രം ഇന്നലെ കേരളത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനം. യു എ ഇ, ഖത്തര്‍ എന്നിവിടങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് റാപ്പിഡ് പിരശോധനകളും മറ്റും നിലവിലുണ്ട്. ടെസ്റ്റിന് സൗകര്യമില്ലാത്ത സൗദി അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും മടങ്ങുന്നവർക്കാണ് ഈ ഇളവ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌, പിപിഇ കിറ്റുകള്‍ ധരിച്ച്‌ എല്ലാ പ്രവാസികള്‍ക്കും ഇനി നാട്ടിലേക്ക് മടങ്ങിവരാം.

Back to top button
error: Content is protected !!