സൗദിയിൽ കോവിഡ് ബാധിച്ച് കോതമംഗലം സ്വദേശി മരിച്ചു.

 

കോതമംഗലം:സൗദിയിൽ കോവിഡ് ബാധിച്ച് കോതമംഗലം സ്വദേശി മരിച്ചു. വടക്കേവെണ്ടുവഴി മണ്ണാംപറമ്പിൽ വർഗീസ് (കുഞ്ഞപ്പൻ) ൻ്റെ മകൻ ബേബി (33) ണ് കോവിഡ് ബാധിച്ച് സൗദിയിലെ റിയാദിൽ മരിച്ചത്. ഒരാഴ്ചയായി റിയാദ് സൗദി-ജർമ്മൻ ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെയായിരുന്നു മരണം.ഒരു വർഷം മുമ്പായിരുന്നു വിവാഹം. ഭാര്യ അഞ്ചു ( നേഴ്സ്, റിയാദ് സൗദി -ജർമ്മൻ ഹോസ്പിറ്റൽ)നെല്ലിമറ്റം മാത്തൻമോളേൽ കുടുംബാംഗമാണ്.അഞ്ച് വർഷത്തോളമായി സൗദിയിൽ ഒരു കമ്പനിയിൽ വെൽഡർ ആയിരുന്ന ബേബി കഴിഞ്ഞ വർഷം വിവാഹത്തിനാണ് നാട്ടിൽ വന്ന് മടങ്ങിയത്.മാതാവ് മേരി. സഹോദരങ്ങൾ എൽദോസ് എം.വർഗീസ് (ഗ്രാമവികസന വകുപ്പ്, ഇടുക്കി), എബി എം.വർഗീസ് (കെ.എസ്.ആർ.ടി.സി).

Back to top button
error: Content is protected !!