ജനുവരി 21 മുതൽ മൂവാറ്റുപുഴയിൽ കോവിഡ് വാക്സിനേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കും:- എല്‍ദോ എബ്രഹാം എം.എല്‍.എ.

 

മൂവാറ്റുപുഴ: ജനുവരി 21 മുതൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ കോവിഡ് വാക്സിനേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ. അറിയിച്ചു.ജില്ലയില്‍ ഘട്ടം ഘട്ടമായിട്ടാണ് കോവിഡ് വാക്‌സിനേഷന്‍ സെന്ററുകള്‍ അനുവദിക്കുന്നത്. ആദ്യ ഘട്ടത്തില്‍ മൂവാറ്റുപുഴയിൽ സെന്റർ അനുവദിച്ചിരുന്നില്ല.ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യം കോവിഡ് വാക്‌സിനേഷന്‍ ലഭ്യമാക്കുന്നത്. എല്‍ദോ എബ്രഹാം എം.എല്‍.എ. കോവിഡ് വാക്സിനേഷൻ സെന്ററുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ക്ക് നിവേദനം നൽകിയതിനെത്തുടർന്നാണ് രണ്ടാഘട്ടത്തില്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, കരുവേലിപ്പടി മഹാരാജാസ് ആശുപത്രി, പറവൂര്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലായി കോവിഡ് വാക്‌സിനേഷന്‍ സെന്ററുകൾ ആരംഭിക്കുന്നത്. ജീവനക്കാര്‍ക്കുള്ള പരീശീലനം പൂര്‍ത്തിയാക്കി 21ന് വാക്‌സിനേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കും.

Back to top button
error: Content is protected !!