കോഴിക്കോട് നിന്നും മടങ്ങിയെത്തിയ പോലീസ് ഉദ്യോഗസ്ഥന് കോവിഡ്-19 സ്ഥിരീകരിച്ചതോടെ വാളകത്ത് ജാഗ്രത നിർദേശം.

 

മൂവാറ്റുപുഴ:കോഴിക്കോട് നിന്നും മടങ്ങിയെത്തിയ പോലീസ് ഉദ്യോഗസ്ഥന് കോവിഡ്-19 സ്ഥിരീകരിച്ചതോടെ വാളകത്ത് ജാഗ്രത നിർദേശം.കഴിഞ്ഞ ഏഴിനാണ് ഇയാൾ ജോലികഴിഞ്ഞു മടങ്ങിയെത്തിയത്. തുടർന്ന് സംശയം തോന്നിയതോടെ പതിനൊന്നാം തീയതി ഇയാൾ പ്രാഥമിക ചികിത്സ കേന്ദ്രത്തിൽ എത്തി. രണ്ടാം ശനിയാഴ്ചയായിരുന്നതിനാൽ ജീവനക്കാരും കുറവായിരുന്നു ,ഇവിടെ എത്തിയപാടെ ഇയാൾ തനിക്ക് പനിയുള്ളതായി അറിയിച്ചു.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

തുടർന്ന് പനിയുള്ളവരെ ചികിൽസിക്കുന്ന കോളറിലേക്ക് ഇരിക്കാൻ നിർദേശിച്ചു(ഇവിടെ ആരോഗ്യ വിഭാഗം ജീവനക്കാരും ,രോഗികളും തമ്മിൽ ഒരു മീറ്റർ എങ്കിലും അകലം പാലിക്കും).തുടർന്ന് ചികിത്സതേടി മടങ്ങി.ഇയാളെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നിരന്തരമായി ബന്ധപ്പെട്ടിരുന്നു.തുടർന്ന് പതിനാലിനു സ്രവ പരിശോധനക്കയച്ചു .
ഇന്ന് ഉച്ചകഴിഞ്ഞാണ്‌ പരിശോധന ഫലം എത്തിയത്.ഇന്ന് മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിൽ ഇയാളുടെ വിവരം ഉൾപ്പെട്ടിട്ടില്ല.നാളെ വിവരങ്ങൾ ഉൾപെടുത്തിയേക്കും.ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട നാല് സുഹൃത്തുക്കൾ ഉൾപ്പെടെ എട്ടോളം പേരെ ക്വാറന്റൈനിലാക്കിയിട്ടുണ്ട് .കൂടുതൽ പേർ സമ്പർക്കത്തിൽ ഇല്ല എന്നതാണ് പ്രാഥമിക വിവരം.ആരോഗ്യ വിഭാഗം കൂടുതൽ വിവരങ്ങൾ തയ്യാറാക്കി വരുന്നു.

Back to top button
error: Content is protected !!