മൂക്കുപൊത്തിച്ചു നഗരത്തിലെ റോഡുകൾ.

മൂവാറ്റുപുഴ;മൂക്കുപൊത്തിച്ചു നഗരത്തിലെ റോഡുകൾ.മാലിന്യ നിക്ഷേപകേന്ദ്രമായി റോഡുകൾ മാറിയതോടെ മൂക്ക് പൊത്തിപിടിച്ചു നടക്കേണ്ട ഗതികേടിലാണ് നാട്ടുകാരും ,വഴിയാത്രക്കാരും. എന്നിരിന്നിട്ടും മാലിന്യം നീക്കം ചെയ്യാൻ നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്.വെള്ളൂർക്കുന്നം-കീച്ചേരിപ്പടി ബൈപാസ്സ്‌ റോഡിലെ അവസ്ഥയാണ് ചിത്രത്തിൽ .റോഡിൻറെ ഒരു വശം മുഴുവൻ നീളത്തിൽ മാലിന്യം തള്ളിയിരിക്കുകയാണ്.ദിനംപ്രതി ഇവിടെ ഇരുട്ടിന്റെ മറവിൽ ലോറികളിൽ ഉൾപ്പെടെ എത്തി മാലിന്യം തള്ളുന്നതായാണ് നാട്ടുകാർ പറയുന്നത്. ഇതിന് അധികാരികളുടെ രഹസ്യ പിന്തുണയുള്ളതായും ആരോപണം ഉയർന്നിട്ടുണ്ട്.നിരവധി വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ടായിരുന്ന സ്ഥലത്താണ് ഇപ്പോൾ മാലിന്യം കൂമ്പാരമായിരിക്കുന്നത് .വാഹനം പാർക്കിങ് നഷ്ടപെട്ടത് കൂടാതെ മാലിന്യത്തിൽ നിന്നുമുള്ള ദുർഗന്ധം മൂലം സ്ഥാപനങ്ങളിൽ ഇരിക്കാനാവുന്നില്ലെന്ന് വ്യാപാരികൾ പറഞ്ഞു.പരാതിപ്പെട്ടിട്ടും മാലിന്യം നീക്കംചെയ്യുന്നതിനോ നിക്ഷേപിക്കുന്നവരെ പിടികൂടി വേണ്ട നടപടികൾ സ്വീകരിക്കുന്നതിനോ നഗരസഭാ ഉൾപ്പെടെ തയ്യാറാകാത്തതിൽ കടുത്ത പ്രതിഷേധമുണ്ട്.എറണാകുളം പെരുമ്പാവൂർ ഭാഗങ്ങളിൽ നിന്നും എത്തുന്നവർക്ക് കോതമംഗലം മൂന്നാർ എന്നിവിടങ്ങളിലേക്ക് ടൗൺകൂടാതെ പോകുന്നതിനുള്ള തിരക്കേറിയ ബൈപ്പാസ് റോഡിലാണ് ഈ അവസ്ഥ.കൂടാതെ നഗരത്തിൽ പലയിടങ്ങളിലും റോഡുകളിൽ മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ് .അടുത്തിടെ നിരപ്പിൽ മാലിന്യം തള്ളിയവരെ നാട്ടുകാർ പിടികൂടി തിരികെ വാരിച്ചിരുന്നു.സമാന സംഭവം ആരക്കുഴയിലുമുണ്ടായിരുന്നു

Back to top button
error: Content is protected !!