എഐവൈഎഫ് പായിപ്ര ലോക്കൽ കമ്മിറ്റി അവശ്യവസ്തുക്കൾ ശേഖരിക്കുന്നു.

 

പായിപ്ര : പഞ്ചായത്തിന്റെ നേത്യത്വത്തിൽ മുളവൂർ ഇലാഹിയ എൻജിനിയറിംഗ് കോളേജിൽ ആരംഭിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് എഐവൈഎഫ് പായിപ്ര ലോക്കൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ അവശ്യവസ്തുക്കൾ സമാഹരിക്കുന്നു.

ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്റ് സെന്ററുകളിലേക്ക് ആവശ്യമായ ബെഡ് ഷീറ്റ്, തലയണ, പില്ലോ കവർ, തോർത്ത്‌, സ്റ്റീൽ പത്രങ്ങൾ, സ്റ്റീൽ ഗ്ലാസ്സുകൾ, ഇലക്ട്രിക് ഫാൻ, സ്പൂൺ, ജഗ്, മഗ്‌, ബക്കറ്റ്, സോപ്പ്, ഹാൻഡ് സാനിറ്റൈസർ, ചെറിയ ബിന്നുകൾ, പുതപ്പ്, കസേര, ബെഞ്ച്, സാനിറ്ററി പാഡുകൾ, ഡയപ്പർ, പേപ്പർ, പേന, മാസ്ക്, എമർജൻസി ലാംപ്, മെഴുകുതിരി, കുടിവെള്ളം, റെഫ്രിജറേറ്റർ, അഗ്നി ശമന ഉപകരണങ്ങൾ, സർജിക്കൽ മാസ്ക്, പി.പി.ഇ കിറ്റ്, മടക്കാവുന്ന കട്ടിലുകൾ , എക്സ്‌റ്റെൻഷൻ ബോർഡ് എന്നീ വസ്തുക്കളാണ് ശേഖരിക്കുന്നത്.

Back to top button
error: Content is protected !!