അതിവേഗം മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള മറ്റൊരു വൈറസിനെകൂടി ചൈനയിൽ കണ്ടെത്തി.

മൂവാറ്റുപുഴ : കൊവിഡ്19 വൈറസ് വ്യാപനത്തില്‍ നിന്നും ലോകരാജ്യങ്ങള്‍ കരകയറുന്നതിന് മുന്നേ രോഗകാരിയായ മറ്റൊരു വൈറസിനെ കൂടി ചൈനയില്‍ കണ്ടെത്തി. A/H1N1p-dm09 എന്നു പേരിട്ട പുതിയ ഇനം പന്നിപ്പനി വൈറസിനെയാണ് കണ്ടെത്തിയത്.പന്നികളില്‍ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പടരാന്‍ സാധ്യതയുള്ളതാണെന്നാണ് ലഭിക്കുന്ന മുന്നറിയിപ്പ്. മുന്‍കരുതലില്ലെങ്കില്‍ ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ വ്യാപിക്കും. കടുത്ത നിയന്ത്രങ്ങളെടുത്തില്ലെങ്കില്‍ ആഗോളതലത്തില്‍ പടര്‍ന്നേക്കാമെന്ന മുന്നറിയിപ്പാണ് ഗവേഷകര്‍ നൽകിയിരിക്കുന്നത്.

2009 ല്‍ ലോകത്ത് പടര്‍ന്ന് പിടിച്ച പന്നിപ്പനിയോട് സാമ്യമുള്ള കൂടുതല്‍ അപകടകാരിയായ മറ്റൊരുതരം വൈറസിനെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ബിബിസി റിപ്പോട്ട് ചെയ്യുന്നു.

Back to top button
error: Content is protected !!