സി.ബി.എസ്.ഇ പരീക്ഷകൾ ജൂലൈ ഒന്ന് മുതല്‍

മുവാറ്റുപുഴ: സി.ബി.എസ്.ഇ പരീക്ഷകൾ ജൂലൈയില്‍ നടത്താന്‍ തീരുമാനമായി. ജൂലൈ ഒന്ന് മുതല്‍ 11വരെയാണ് പരീക്ഷ നടക്കുക. അതേസമയം സംസ്ഥാനത്ത് 26 ന് തുടങ്ങാനിരുന്ന എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകള്‍ ജൂണിലേയ്ക്ക് മാറ്റിയിട്ടുണ്ട്.പൊതു വിദ്യാലയങ്ങളില്‍ പുതിയ അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള പ്രവേശനവും,എസ്.എസ്.എല്‍.സി മൂല്യനിര്‍ണയവും ആരംഭിച്ചു. രക്ഷകര്‍ത്താക്കള്‍ മാത്രമെത്തിയാണ് പ്രവേശന നടപടികള്‍ സംസ്ഥാനത്ത് പുരോഗമിക്കുന്നത്.കുട്ടികളെ കൊണ്ടുവരേണ്ടെന്ന നിര്‍ദേശവുമുണ്ട് .മുപ്പത്തിയൊന്നാം തീയതി വരെ വിദ്യാഭ്യാസ സഥാപനങ്ങള്‍ അടച്ചിടാനുള്ള കേന്ദ്ര നിര്‍ദേശമനുസരിച്ചാണ് പരീക്ഷകള്‍ മാറ്റിയത്.

Back to top button
error: Content is protected !!