അപകടത്തില്‍ തകര്‍ന്ന ബസ് കാത്തിരിപ്പു കേന്ദ്രം പുനര്‍നിർമിച്ചു വ്യാപാരികൾ.

മൂവാറ്റുപുഴ :അപകടത്തില്‍ തകര്‍ന്ന ബസ് കാത്തിരിപ്പു കേന്ദ്രം പുനര്‍നിർമിച്ചു വ്യാപാരികൾ.നിര്‍മ്മിക്കാന്‍ സഹായം നല്‍കിയത് കാറുടമ. എംസി റോഡില്‍ മണ്ണൂരില്‍ ഒരുമാസം മുമ്പുണ്ടായ അപകടത്തില്‍ കിഴക്കേകവല ബസ് കാത്തിരിപ്പു കേന്ദ്രം തകര്‍ന്നിരുന്നു. പെരുമറ്റം സ്വദേശിയായ ഷിബു ഹസന്‍റെ കാറിടിച്ചാണ് തകര്‍ന്നത്. ബാംഗ്ലൂരില്‍ നിന്നും തിരികെ വീട്ടിലേക്ക് വരുന്നതിനിടെ മെയ് എട്ടിനു പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം. അപകടത്തില്‍ നിസാര പരിക്കുകളോടെ യാത്രക്കാര്‍ രക്ഷപ്പെട്ടിരുന്നു. ദിവസങ്ങള്‍ക്കു ശേഷം കാറുടമ ബസ് കാത്തിരിപ്പു കേന്ദ്രം പുനര്‍നിര്‍മ്മിക്കാന്‍ വേണ്ട സഹായം ചെയ്യാമെന്ന് അറിയിച്ചിരുന്നു. ലോക്ക്ഡൗണ്‍ മൂലവും അതിഥി തൊഴിലാളികളുടെ മടക്കത്തെത്തുടര്‍ന്നും പുനര്‍നിര്‍മ്മാണത്തിന് കാലതാമസം ഏര്‍പ്പെട്ടു. മൂവാറ്റുപുഴയിലേക്കും മറ്റും പോകുവാനായി ദിവസേന നൂറുകണക്കിനാളുകളാണ് ഈ ബസ് കാത്തിരിപ്പു കേന്ദ്രത്തെ ആശ്രയിച്ചിരുന്നത്.
കാലവര്‍ഷം ശക്തിയാര്‍ജ്ജിച്ചതോടെ ബസ് കാത്തിരിപ്പ് ഏറെ ദുസഹമായി. ഇതേ തുടര്‍ന്ന് ഞായറാഴ്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണൂര്‍ യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ പുനര്‍നിര്‍മ്മിച്ചു നാടിനു നല്‍കി. ലോക്ക്ഡൗണിന് ഇളവുകള്‍ ഉണ്ടായിരുന്നിട്ടും കടകള്‍ തുറക്കാതെ നാടിന്‍റെ ആവശ്യമായ ബസ് കാത്തിരിപ്പു കേന്ദ്രം പുനര്‍ നിര്‍മ്മിക്കാന്‍ വ്യാപാരികളുടെ ശ്രമമുണ്ടായി. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധിയാളുകള്‍ ദിവസേന കനത്ത മഴയിലും ബസ് കാത്ത് നില്‍ക്കുന്ന ദുസഹനീയാവസ്ഥ നേരില്‍ കാണുന്നതാണ് ബസ് കാത്തിരിപ്പു കേന്ദ്രം പുനര്‍നിര്‍മ്മിക്കാന്‍ തങ്ങള്‍ക്ക് പ്രചോദനമായതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണൂര്‍ യൂണിറ്റിന്‍റെ ഭാരവാഹികള്‍ പറഞ്ഞു.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

ഫോട്ടോ …………..
അപകടത്തില്‍ തകര്‍ന്ന ബസ് കാത്തിരിപ്പു കേന്ദ്രം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണൂര്‍ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ പുനര്‍ നിര്‍മ്മിക്കുന്നു.

Back to top button
error: Content is protected !!