സ്വന്തമായി ബോട്ട് നിർമിച്ച പട്ടിമറ്റം അഗ്നി രക്ഷാ സേനയുടെ പ്രവർത്തനം ശ്രദ്ധേയമാകുന്നു.

കോലഞ്ചേരി:പ്രളയം ഉൾപ്പെടെ വെള്ളത്തിലെ രക്ഷാപ്രവർത്തനങ്ങൾക്കായി സ്വന്തമായി ബോട്ട് നിർമിച്ച പട്ടിമറ്റം അഗ്നി രക്ഷാ സേനയുടെ പ്രവർത്തനം ശ്രദ്ധേയമാകുന്നു. ബോട്ടിന്റെ പരീക്ഷണ ഓട്ടം മൂവാറ്റുപുഴയാറിന്റെ ഭാഗമായ പെരുവംമുഴിയിൽ തിങ്കളാഴ്ച രാവിലെ വിജയകരമായി പൂർത്തിയാക്കി. സ്റ്റേഷൻ ഓഫീസർ ടി സി സാജു,  സേനാംഗങ്ങൾ, സിവിൽ ഡിഫൻസ് അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ബോട്ടിന്റെ മാതൃകയിൽ പൈപ്പ് വെൽഡ് ചെയ്ത് അലൂമിനിയം ഷീറ്റും, പ്ലൈവുഡും ഉപയോഗിച്ച് പ്ലാറ്റ്ഫോം നിർമിച്ച് അടിയിൽ ഡ്രo ഘടിപ്പിച്ചാണ് നിർമ്മാണം നടത്തിയത്.എൻജിൻ ഘടിപ്പിച്ച് വേഗത്തിൽ നീങ്ങുന്നതിനായി കൂർത്ത രീതിയിലാണ് മുൻവശം നിർമ്മിച്ചിരിക്കുന്നത്.. എൻജിൻ ഘടിപ്പിക്കുന്നതിന് പ്രത്യേക ഭാഗമുണ്ട്. പത്തോളം ആളുകൾക്ക് സഞ്ചരിക്കാവുന്ന തരത്തിലാണ് ബോട്ടിന്റെ  ഘടന. ജീവനക്കാരുടെ സഹായത്തോടെ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് സേനാംഗമായ എം ആർ അനുരാജ് ആണ്.   ഒരാഴ്ചക്കുള്ളിലാണ് ബോട്ടിന്റെ നിർമാണം സ്റ്റേഷനിൽത്തന്നെ   പൂർത്തിയാക്കിയത്. പ്രളയം ഉണ്ടായാൽ ഫലപ്രദമായ രീതിയിൽ ഈ ബോട്ടുപയോഗിച്ച് രക്ഷാപ്രവർത്തനം നടത്താമെന്ന പ്രതീക്ഷയിലാണ് പട്ടിമറ്റം അഗ്നി രക്ഷാ സേനാംഗങ്ങൾ.https://chat.whatsapp.com/GKS7PBilFOGDyONBYyUoTm

Back to top button
error: Content is protected !!