ഭക്ഷ്യവിഷബാധ: കടയുടമ പിഴയടച്ചു

 

മൂ​വാ​റ്റു​പു​ഴ: ബേ​ക്ക​റി​യി​ല്‍​നി​ന്നു വാ​ങ്ങി​യ പ​പ്സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ ക​ഴി​ച്ച​തി​നെ തു​ട​ര്‍​ന്ന് കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് വി​ഷ​ബാ​ധ​യു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ ക​ട​യു​ട​മ പി​ഴ​യ​ട​ച്ചു.ആ​യ​വ​ന തോ​ട്ട​പ്പാ​ട്ട് സു​ജ സ​ന്തോ​ഷ് ന​ല്‍​കി​യ പ​രാ​തി​യെത്തുട​ര്‍​ന്നാ​ണ് മൂ​വാ​റ്റു​പു​ഴ ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ര്‍ 3000 രൂ​പ പി​ഴ​യ​ട​യ്ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്. ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കു മു​ന്പ് ക​ല്ലൂ​ര്‍​ക്കാ​ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബേ​ക്ക​റി​യി​ല്‍​നി​ന്നു വാ​ങ്ങി​യ പ​പ്സ് ക​ഴി​ച്ച്‌ സു​ജ സ​ന്തോ​ഷി​ന്‍റെ കു​ടും​ബ​ത്തി​ലെ കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് പ​നി, വ​യ​റി​ള​ക്കം, ഛര്‍​ദ്ദി എ​ന്നി​വ ഉ​ണ്ടാ​യ​തി​നെത്തുട​ര്‍​ന്ന് മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു.പി​ന്നീ​ട് ആ​ര്‍​ഡി​ഒ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് ന​ല്‍​കി​യ പ​രാ​തി​യെ​ത്തു​ട​ര്‍​ന്നാ​ണ് പി​ഴ​യ​ട​യ്ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്.

Back to top button
error: Content is protected !!