കോണ്‍വന്‍റുകള്‍ക്കും അഗതിമന്ദിരങ്ങള്‍ക്കും സൗജന്യറേഷനുള്ള നടപടിക്രമങ്ങള്‍ ഉദാരമാക്കി

മൂ​വാ​റ്റു​പു​ഴ: കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​ണ്‍​വ​ന്‍റു​ക​ള്‍​ക്കും അ​ഗ​തി​-അ​നാ​ഥ മ​ന്ദി​ര​ങ്ങ​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ​റേ​ഷ​നും കി​റ്റ് വി​ത​ര​ണ​ത്തി​നു​മു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ ഉ​ദാ​ര​മാ​ക്കി. കി​റ്റ് വി​ത​ര​ണ​ത്തി​ലെ ബു​ദ്ധി​മു​ട്ടു​ക​ള്‍ ചൂ​ണ്ടി​ക്കാട്ടി മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ടി.​എം. ഹാ​രീ​സും വി​വി​ധ അ​ഗ​തി മ​ന്ദി​ര അ​ധി​കൃ​ത​രും ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ ഉ​ദാ​ര​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​ന​ം ന​ല്‍​കി​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​ഴി​ന് സ​ര്‍​ക്കാ​ര്‍ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ അ​ഗ​തി മ​ന്ദി​ര​ങ്ങ​ള്‍, ക്ഷേ​മ​സ്ഥാ​പ​ന​ങ്ങ​ള്‍, കോ​ണ്‍​വ​ന്‍റു​ക​ള്‍ എ​ന്നി​വ​യ്ക്ക് സൗ​ജ​ന്യ റേ​ഷ​ന്‍ ല​ഭി​ക്കാ​നാ​യി ജി​ല്ലാ സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പ് ഓ​ഫീ​സി​ല്‍ നേ​രി​ട്ടെ​ത്തി അ​നു​മ​തി വാ​ങ്ങി​ക്ക​ണ​മാ​യി​രു​ന്നു.എ​ന്നാ​ല്‍ സാ​മൂ​ഹി​ക ക്ഷേ​മ​വ​കു​പ്പി​ന്‍റെ ജി​ല്ലാ ഓ​ഫീ​സ് ജി​ല്ലാ കേ​ന്ദ്ര​ത്തി​ലാ​യ​തും ഗ​താ​ഗ​ത സൗ​ക​ര്യം ല​ഭ്യ​മ​ല്ലാ​ത്ത​തും ഈ ​രം​ഗ​ത്ത് സൗ​ജ​ന്യ റേ​ഷ​ന്‍ ല​ഭി​ക്കാ​തെ വ​രു​ന്ന സ്ഥി​തി​യു​ണ്ടാ​യി. ഇ​തോ​ടെ​യാ​ണ് നി​വേ​ദ​ന​വു​മാ​യി അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​ത്. അ​ഗ​തി മ​ന്ദി​ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ളു​ടെ ദു​രി​തം മ​ന​സി​ലാ​ക്കി​യ സി​വി​ല്‍ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ട്ട് സാ​മൂ​ഹി​ക ക്ഷേ​മ വ​കു​പ്പ് ഓ​ഫീ​സി​ലെ​ത്തി അം​ഗീ​കാ​രം വാ​ങ്ങ​ണ​മെ​ന്നും അ​പേ​ക്ഷ​ക​ള്‍ മ​റ്റ് രേ​ഖ​ക​ള്‍​ക്കൊ​പ്പം ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍​ക്ക് ഓ​ണ്‍​ലൈ​നി​ല്‍ അ​യ​ച്ചാ​ല്‍ മ​തി​യെ​ന്നും ധാ​ര​ണ​യാ​യ​തോ​ടെ​യാ​ണ് പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​മാ​യ​ത്.

Back to top button
error: Content is protected !!