ആയവന കൃഷി ഭവനിൽ ഫലവൃക്ഷതൈകൾ വിതരണം നാളെ

മൂവാറ്റുപുഴ: ഫലവർഗ്ഗങ്ങളുടെ വിപുലമായ വികസനം 2020-21 ഒരു കോടി ഫലവൃക്ഷതൈ വിതരണ പദ്ധതി പ്രകാരം വിതരണം നടത്തുന്നതിനായി ഫല വൃക്ഷ തൈകൾ ആയവന കൃഷിഭവനിൽ എത്തിയിട്ടുണ്ട്. വിവിധയിനം ഫലവർഗ്ഗങ്ങളുടെ ഉല്പാദനം ഗണ്യമായി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തൈകൾ വിതരണം നടത്തുന്നത്. വനം വകുപ്പിൽ നിന്നുള്ള തൈകൾ ആയവന ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത നേതൃത്വത്തിലാണ്‌ വിതരണത്തിനായി എത്തിച്ചിട്ടുള്ളത്. ,ആദ്യഘട്ടത്തിൽ കൃഷി വകുപ്പ് നേരിട്ട് എത്തിച്ചുട്ടുള്ള പപ്പായ തൈകൾ, കറിലീഫ് തൈകൾ ,വാളൻപുളി തൈകൾ, എന്നിവയും, സോഷ്യൽ ഫോറസ്ട്രിയിൽ നിന്നും എത്തിച്ചിട്ടുള്ള നെല്ലി, , ലക്ഷ്മി തരു, കണികൊന്ന കരിങ്ങാലി, മണിമരുത് തുടങ്ങിയ തൈകളുമാണ് വിതരണത്തിന് തയ്യാറായിട്ടുള്ള .സംസ്ഥാന കൃഷിവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകളുടെ സംയുക്തമായ സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്.പൊതു ഇടങ്ങളിലും ഫലവൃക്ഷ തൈകൾ നടുന്നതായിരിക്കും. പാർശ്വവൽകൃത വിഭാഗങ്ങളുടെ സ്വകാര്യ ഭൂമിയിൽ നട്ടുപിടിപ്പിക്കുന്ന ഫലവൃക്ഷ തൈകളുടെ പരിപാലനം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ പെടുത്തി നിർവ്വഹിക്കും.
തൈകളുടെ വിതരണോത്ഘാടനം ജൂൺ 5 പരിസ്ഥിതി ദിനമായ നാളെ  രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് .റെബി ജോസ് ആയവന ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ വച്ച് നിർവ്വഹിക്കും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്സി ജോർജ് അദ്ധ്യക്ഷത വഹിക്കും. കോവിഡ് രോഗവ്യാപന നിയന്ത്രണ
നിബന്ധനകൾ പാലിച്ചുകൊണ്ട് നിർദിഷ്ഠ അപേക്ഷ സമർപ്പിച്ച് കർഷകർ കൃഷിഭവനിൽ എത്തി സൗജന്യമായി വിതരണം ചെയ്യുന്ന തൈകൾ എറ്റുവാങ്ങണമെന്ന് ആയവന ക്യഷി ഓഫീസർ അറിയിച്ചു.

Back to top button
error: Content is protected !!