മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം ഉറപ്പു വരുത്തും : ആദിവാസി മേഖലയിൽ 8 അയൽപക്ക പഠന കേന്ദ്രങ്ങൾ ഒരുക്കും – ആന്റണി ജോൺ എംഎൽഎ.

 

 

കോതമംഗലം : കോതമംഗലം താലൂക്കിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം ഉറപ്പു വരുത്തുമെന്നും,ആദിവാസി മേഖലകളിൽ 8 അയൽപക്ക കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും ആന്റണി ജോൺ എംഎൽഎ അറിയിച്ചു.കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലയിൽ 124 കുട്ടികൾക്കായി 8 അയൽപക്ക പഠന കേന്ദ്രങ്ങളാണ് ആരംഭിക്കുന്നത്.തേര,ഉറിയംപട്ടി,കുഞ്ചിപ്പാറ മുകൾ ഭാഗം,തലവെച്ച പാറ,മാണിക്കുടി,മീൻകുളം,മാപ്പിളപ്പാറ,വെള്ളാരംകുത്ത് മുകൾ ഭാഗം എന്നിവിടങ്ങളിലാണ് അയൽപക്ക പഠന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.ഇതിന്റെ ആദ്യ പടിയായി 8 അയൽപക്ക പഠന കേന്ദ്രങ്ങളിലേക്കും ലാപ്ടോപ്പ്,പ്രൊജക്ടർ,പരിശീലന സാമഗ്രികൾ എന്നിവ ലഭ്യമാക്കുമെന്നും എം എൽ എ അറിയിച്ചു.

Back to top button
error: Content is protected !!