ആങ്കണവാടിയില്‍ റസിഡന്‍സ് അസോസിയേഷന്‍ സഹകരണത്തോടെ ടെലിവിഷന്‍ സ്ഥാപിച്ചു.

വാഴക്കുളം : മഞ്ഞള്ളൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡിലെ ആങ്കണവാടിയില്‍ റസിഡന്‍സ് അസോസിയേഷന്‍ സഹകരണത്തോടെ ടെലിവിഷന്‍ സ്ഥാപിച്ചു. റെസിഡന്‍റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.ജെ. ജോര്‍ജിന് ടെലിവിഷന്‍ കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജശ്രീ അനില്‍, ബിആര്‍സി പ്രതിനിധി റെജി കുമാര്‍, കാപ്പ് എന്‍എസ്എസ് എല്‍പി സ്കൂള്‍ പ്രധാനാധ്യാപിക വിധു പി. നായര്‍, നന്മ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് സുരേന്ദ്രന്‍ നായര്‍, മൈത്രി റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി സുഭാഷ്, പ്രതീപ് തച്ചുപറമ്പില്‍, ആങ്കണവാടി അധ്യാപിക സിന്ധു സന്തോഷ്, ഹെല്‍പ്പര്‍ ഹാജിറ എന്നിവര്‍ പ്രസംഗിച്ചു.

ഫോട്ടോ …………….
മഞ്ഞള്ളൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡ് ആങ്കണവാടിയില്‍ സ്ഥാപിക്കുന്നതിനുള്ള ടെലിവിഷന്‍ റസിഡന്‍റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ പഞ്ചായത്തു പ്രസിഡന്‍റ് എന്‍.ജെ. ജോര്‍ജിനു കൈമാറുന്നു.

Back to top button
error: Content is protected !!