കോവിഡ് കാലത്ത് നേത്രരംഗത്ത് നിർധനർക്ക് കൈത്താങ്ങായി മാറിയ അഹല്യ കണ്ണാശുപത്രിക്ക് മുവാറ്റുപുഴ കലയരങ്ങിന്റെ ആദരവ് .

 

മുവാറ്റുപുഴ:കോവിഡ് കാലത്ത് നേത്രരംഗത്ത് നിർധനർക്ക് കൈത്താങ്ങായി മാറിയ അഹല്യ കണ്ണാശുപത്രിക്ക് മുവാറ്റുപുഴ കലയരങ്ങിന്റെ ആദരവ് .മുവാറ്റുപുഴ അഹല്യ കണ്ണാശുപത്രിയിൽ വച്ച് നടന്ന ചടങ്ങിൽ കലയരങ് പ്രസിഡന്റ് രാജൻ ബാബു സീനിയർ സർജൻ ഡോ.റെന്നി  സക്കറിയായെ പൊന്നാട അണിയിച്ച് ആദരവ് അർപ്പിച്ചു.കോവിഡ് കാലത്ത് നിർധനരായ രോഗികൾക്ക് സൗജന്യ പരിശോധന നൽകുന്ന ‘ഐ-2-ഐ’ എന്ന പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കി നേത്രചികിത്സ രംഗത്ത് കാരുണ്യത്തിന്റെ കരസ്പര്ശമായി മാറിയതാണ് ആദരവ് അർപ്പിക്കാനുണ്ടായ പ്രചോദനമായതെന്ന്  കലയരങ് പ്രസിഡന്റ് രാജൻ ബാബു പറഞ്ഞു.പഞ്ചായത്ത് മെമ്പർമാർ ,ആശാ വർക്കർമാർ,കുടുംബശ്രീ പ്രവർത്തകർ ,വായനശാല ഭാരവാഹികൾ ,മറ്റ് സന്നദ്ധ സംഘടനാ പ്രവർത്തകർ ,റെസിഡന്റ്‌സ് അസോസിയേഷൻ പ്രവർത്തകർ ഭാരവാഹികൾ എന്നിവരിൽ നിന്നും സ്ലിപ്പുമായി ആശുപത്രിയിലെത്തുന്നവർക്കാണ് സൗജന്യ ചികിത്സ ലഭ്യമാകുന്നത്.കൂടുതൽ വിവരങ്ങൾക്ക് ;9496396706 04852810100

ഫോട്ടോ ….സീനിയർ സർജൻ ഡോ.റെന്നി  സക്കറിയായെ കലയരങ് പ്രസിഡന്റ് രാജൻ ബാബു പൊന്നാട അണിയിച്ചു ആദരവ് അർപ്പിക്കുന്നു ….

Back to top button
error: Content is protected !!