അഹല്യ കണ്ണാശുപത്രി സംഘടിപ്പിക്കുന്ന സൗജന്യ നേത്രചികിത്സാ ക്യാമ്പ് രണ്ടാം ഘട്ടത്തിലേക്ക്

മുവാറ്റുപുഴ :അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രി മുവാറ്റുപുഴയുടെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു.മുവാറ്റുപുഴ അഹല്യ കണ്ണാശുപത്രിയിൽ നടന്ന ചടങ്ങിൽ ക്യാമ്പിന്റെ ബ്രോഷർ ഡോ:റെന്നി സ്കറിയ എക്സ്സൈസ് സിഐ വൈ.പ്രസാദിന് നൽകി ഉദ്ഘാടനം ചെയ്തു.അഡ്മിനിട്രേറ്റർ ഓഫീസറായ ശ്രീജിത്ത് അദ്യക്ഷത വഹിച്ചു.സൗജന്യ ക്യാമ്പിൽ ആശുപത്രിയിലെ വിദക്തരും ,പരിചയസമ്പന്നരുമായ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.സാമ്പത്തീകമായി പിന്നാക്കം നിൽക്കുന്നവർക്കും ,പഞ്ചായത്ത് മെമ്പർ ,ആശ വർക്കർ ,വായനശാല ഭാരവാഹികൾ ,റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ ,എന്നിവരുടെ പക്കൽനിന്നും സ്ലിപ്പുമായി എത്തുന്നവർക്ക് മുൻഗണന ഉണ്ടായിരിക്കും .കൂടുതൽ വിവരങ്ങൾക്ക് :9072981981

Back to top button
error: Content is protected !!