മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ അരക്കോടി രൂപയുടെ കൃഷി നാശം

ഏക്കര്‍ കണക്കിന് വിവിധയിനം കൃഷികള്‍ വെള്ളത്തിനടിയിലാണ്……………..

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ കാലവര്‍ഷത്തെ തുടര്‍ന്നുള്ള വെള്ളപൊക്കവും കാറ്റിലും അരക്കോടി രൂപയുടെ കൃഷി നാശം സംഭവിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. നിയോജക മണ്ഡലത്തിലെ കൃഷി ഭവനുകളില്‍ നിന്നുള്ള പ്രാഥമിക കണക്കെടുപ്പിലാണ് അരക്കോടി രൂപയുടെ കൃഷി നാശം കണ്ടെത്തിയത്. വെള്ളം ഇറങ്ങുന്നതോടെ നാശനഷ്ടത്തിന്റെ വ്യാപ്തി കൂടുമെന്നും എം.എല്‍എ പറഞ്ഞു. കാലവര്‍ഷത്തെ തുടര്‍ന്ന് മൂവാറ്റുപുഴയാറ്, കോതയാറ്, കാളിയാറ്, തൊടുപുഴയാറ് അടയ്ക്കം കരകവിഞ്ഞ് ഒഴുകിയതോടെയാണ് താഴ്ന്ന പ്രദേശങ്ങളിലടയ്ക്കം ഏക്കറ് കണക്കിന് കൃഷി വെള്ളതിനടിയിലായത്.

 

മൂവാറ്റുപുഴയാറിലേയ്ക്കുള്ള കൈവരികളെല്ലാം തന്നെ കരകവിഞ്ഞ് ഒഴുകിയതോടെ പ്രദേശങ്ങളിലെ കൃഷികളെല്ലാം തന്നെ വെള്ളത്തിനടിയിലാണ്. നെല്ല്, വാഴ, കപ്പ, ജാതി, തെങ്ങ്, പച്ചക്കറി കൃഷികളടക്കം വെള്ളം കയറിയ നിലയിലാണ്. വെള്ളം ഇറങ്ങിയാലെ കൃഷി നാശത്തിന്റെ കണക്ക് പൂര്‍ണ്ണമാകുകയുള്ളുവെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടാനി തോമസ് പറഞ്ഞു. ഓണ വിപണി ലക്ഷ്യമാക്കി ഇറക്കിയ കൃഷികളാണ് ഏറെയും വെള്ളം കയരിയിരിക്കുന്നത്. ഇത് കര്‍ഷകര്‍ക്ക് കനത്ത ആഘാതമായിരിക്കുകയാണ്. മാറാടി പഞ്ചായത്തില്‍ കായനാട് പാടത്ത് കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി കൃഷി നശിച്ചു.മൂന്ന് ദിവസമായി വെള്ളം കയറിയതിനാല്‍ തെങ്ങ് ജാതി വാഴ കപ്പ കൃഷികള്‍ നശിച്ചു.കായനാട് തുറുവശ്ശേരില്‍ ബാബു പോളിന്റെ മുന്നൂറോളം വാഴകളും തെങ്ങും ജാതിയും വെള്ളത്തിനടിയിലായി. മൂത്തേമഠത്തില്‍ ബാലന്‍, പോത്തനാംകണ്ടത്തില്‍ അവിരാച്ചന്‍, ചൊള്ളാല്‍ ചാക്കപ്പന്‍ എന്നിവരുടെ വാഴക്കൃഷി നശിച്ചു.കായനാട് മറ്റപ്പാടം ഭാഗത്തും കൃഷി നാശമുണ്ട്. വാളകം പഞ്ചായത്തില്‍ റാക്കാട് കൊങ്ങപ്പിള്ളി കടവിന് സമീപം കുലച്ചു തുടങ്ങിയ മുന്നൂറോളം ഏത്തവാഴകള്‍ വെള്ളത്തിലായി.രണ്ട് ഏക്കര്‍ കപ്പ കൃഷിയും വെള്ളം കയറി നശിച്ചു.പഞ്ചായത്ത് മെമ്പര്‍ പുല്ലാട്ട് പുത്തന്‍പുരയില്‍ പി എ മദനന്‍ സ്ഥലം പാട്ടത്തിനെടുത്ത് നടത്തിയ കൃഷിയിടത്തിലാണ് വെള്ളം കയറിയത്. പായിപ്ര പഞ്ചായത്തില്‍ മുളവൂര്‍ തോട് കരകവിഞ്ഞതിനെ തുടര്‍ന്ന് ഏക്കര്‍ കണക്കിന് കൃഷി വെള്ളത്തിനടിയിലാണ്. മൂവാറ്റുപുഴ നഗരസഭ, ആയവന, ആരക്കുഴ, ആവോലി, പൈങ്ങോട്ടൂര്‍, പോത്താനിക്കാട്, പാലക്കുഴ, മഞ്ഞള്ളൂര്‍ പഞ്ചായത്തുകളിലും വെള്ളം കയറി വ്യാപകമായി കൃഷി നാശിച്ചിട്ടുണ്ട്. കൃഷി നാശത്തിന്റെ കണക്കെടുപ്പ് വേഗത്തിലാക്കുന്നതിന് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും നഷ്ടപരിഹാരം വേഗത്തിലാക്കണമെന്ന് കൃഷി വകുപ്പ് വി.എസ്.സുനില്‍കുമാറിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു…

Back to top button
error: Content is protected !!