ജോയിന്റ് കൗണ്‍സില്‍ ടി.വി. വിതരണം ചെയ്തു

 

മൂവാറ്റുപുഴ: കോവിഡ്- 19 ന്റ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലാക്കിയതിന്റെ സാഹചര്യത്തില്‍ പഠന സൗകര്യങ്ങള്‍ ഇല്ലാത്ത നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് ജോയിന്റ് കൗണ്‍സില്‍ മൂവാറ്റുപുഴ മേഖല കമ്മിറ്റി ടെലിവിഷനുകള്‍ വിതരണം ചെയ്തു. എല്‍ദോ എബ്രാഹം എം.എല്‍.എ. വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് വി.കെ.ജിന്‍സ്, ട്രഷറര്‍ കെ.കെ.ശ്രീജേഷ്, ജില്ലാ കമ്മിറ്റി അംഗം വി.എം.സുഭാഷ്, മേഖല സെക്രട്ടറി അനൂപ് കുമാര്‍.എം.എസ്, കമ്മിറ്റി അംഗങ്ങളായ ടി.ആര്‍. ചന്ദ്രസേനന്‍, പി.എച്ച്. ഷമീര്‍ എന്നിവര്‍ പങ്കെടുത്തു ….

ചിത്രം- ജോയിന്റ് കൗണ്‍സില്‍ മൂവാറ്റുപുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ടെലിവിഷനുകളുടെ വിതരണം എല്‍ദോ എബ്രാഹം എം.എല്‍.എ നിര്‍വ്വഹിക്കുന്നു…………….

Back to top button
error: Content is protected !!