വനിതകൾക്കായി ആരോഗ്യ ബോധവൽക്കരണ സെമിനാറും സോപ്പ് നിർമ്മാണ പരിശീലനവും നടത്തി

വനിതകൾക്ക് പരിശീലനം നൽകി

 

മൂവാറ്റുപുഴ: മുളവൂർ വിജ്ഞാന പോഷിണി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ സഹകരണത്തോടെ വനിതകൾക്കായി നടന്ന ആരോഗ്യ ബോധവൽക്കരണ സെമിനാറും സോപ്പ് നിർമ്മാണ പരിശീലനവും വാർഡ് മെമ്പർ ഇ.എം.ഷാജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് ഒ.പി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ ബോധവൽക്കരണ സെമിനാറിന് എം.കെ.ഹസൈനാരും, സോപ്പ് നിർമ്മാണം പരിശീലനത്തിന് വി.എം.ഗീവർഗീസും നേതൃത്വം നൽകി. ലൈബ്രറി സെക്രട്ടറി വിജയൻ പോഞ്ചാലിൽ, കമ്മറ്റി അംഗങ്ങളായ കെ.എം.ഫൈസൽ, ശിവരാമൻ, ലൈബ്രേറിയൻ ബിനി മുരളി, കുടുംബശ്രീ പ്രവർത്തകർ സംബന്ധിച്ചു.

 

ചിത്രം – മുളവൂർ വിജ്ഞാന പോഷിണി ഗ്രന്ഥശാലയിൽ വനിതകൾക്കായി സോപ്പ് നിർമ്മാണത്തിൽ പരിശീലനം നൽകുന്നു

 

Back to top button
error: Content is protected !!