കീഴില്ലത്ത് ആംബുലൻസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു

മൂവാറ്റുപുഴ :കീഴില്ലത്ത് ആംബുലൻസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു.മൂവാറ്റുപുഴ പെരുമ്പാവൂർ എംസി റോഡിൽ കീഴില്ലം കനാൽ കവലയിലായിരുന്നു അപകടം. മണ്ണൂർ കൂരിക്കമാരിൽ സാജു മാധവന്റെയും, പരേതയായ കാർത്ത്യായനിയുടെയും മകൻ സനൽ സാജു (20), മണ്ണൂർ മണപ്പാട്ട് പുത്തൻപുരയിയിൽ സുനിലിന്റെയും രാജിയുടെയും മകൻ ഹരികൃഷ്ണ (17) നുമാണ് മരിച്ചത് . സനൽ സാജു ചുമട്ടുതൊഴിലാളിയും, ഹരികൃഷ്ണൻ കീഴില്ലം സെന്റ് തോമസ് ഹയർ സെന്ററി സ്കൂളിൽ +2 വിദ്യാർത്ഥിയുമാണ്. സനൽ സാജുവിന്റ സഹോദരി സാന്ദ്ര സാജു .

Back to top button
error: Content is protected !!