ഇന്‍ഡോര്‍ പ്ലാന്റ് നേഴ്‌സറിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ

ആയവന: ആയവന ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9ല്‍ പ്രവര്‍ത്തിക്കുന്ന പകല്‍വീട്‌ലെ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസികള്‍ക്കായി ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിയുടെ ഭാഗമായി തളിര്‍ എന്ന ഓമനപ്പേരില്‍ ഇന്‍ഡോര്‍ പ്ലാന്റ് നേഴ്‌സറി പഞ്ചായത്ത് പ്രസിഡണ്ട് സുറുമി അജീഷിന്റെ അധ്യക്ഷതയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റാണികുട്ടി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ഞങ്ങളും കൃഷിയിലേക്ക് ക്യാമ്പയിന്‍ ഭാഗമായി ഫുഡ് കീപ്പിംഗ് പകല്‍വീട് നിവാസികള്‍ക്കായി ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജോസ് അഗസ്റ്റിന്‍ പകല്‍വീട് നിവാസികള്‍ക്കായി ആയുഷ് ഗ്രാമം പദ്ധതിയുടെ ഭാഗമായ യോഗ പരിശീലനപരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു. ഞങ്ങളും കൃഷിയിലേക്ക് എന്ന പ്രോഗ്രാമിന്റെ ഭാഗമായി കര്‍ഷക കൂട്ടായ്മയ്ക്ക് സൗജന്യ വിത്തുവിതരണം ബ്ലോക്ക് വൈസ് പ്രസിഡണ്ട് മേഴ്‌സി ജോര്‍ജ് നിര്‍വഹിച്ചു. ഞങ്ങളും കൃഷിയിലേക്ക് എന്ന ക്യാമ്പയിന്‍ ടൈറ്റില്‍ ആലപിച്ചതിന് കൃഷി വകുപ്പ് മന്ത്രി പ്രസാദ് അവര്‍കളുടെ പ്രത്യേക പ്രശംസ ഏറ്റുവാങ്ങിയ രണ്ടാം വാര്‍ഡ് മെമ്പര്‍ അനീഷ് പി കെ യെ എംഎല്‍എ മാത്യു കുഴല്‍നാടന്‍ പൊന്നാടയണിയിച്ച് അനുമോദിച്ചു. നാലാം വാര്‍ഡ് മെമ്പര്‍ ഉഷ രാമകൃഷ്ണന്‍, ആറാം വാര്‍ഡ് മെമ്പര്‍ അന്നക്കുട്ടി മാത്യൂസ്, എട്ടാം വാര്‍ഡ് മെമ്പര്‍ ജെയിംസ് എന്‍ ജോഷി, പതിനൊന്നാം വാര്‍ഡ് മെമ്പര്‍ ജോളി ഉലഹന്നാന്‍, ആയവന പിഎച്ച്‌സി സ്റ്റാഫ് അംഗങ്ങള്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ജീമോന്‍ പോള്‍,ജോമി ജോണ്‍ , ജോസ് പാലേക്കൂടി, ഷിജു കരുണാകരന്‍,ജോജോ ജോസഫ്, റോയി മൂഞ്ഞനാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!