ഡെങ്കിപ്പനി: – വാരപ്പെട്ടി പഞ്ചായത്തിൽ സമഗ്ര ആരോഗ്യ ജാഗ്രത പരിപാടിക്ക് നാളെ തുടക്കം കുറിയ്ക്കും – ആന്റണി ജോൺ എംഎൽഎ.

കോതമംഗലം:വാരപ്പെട്ടിപഞ്ചായത്തിൽ ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്തു വരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഉണർവ്വ് 2020 എന്ന പേരിൽ വാരപ്പെട്ടി പഞ്ചായത്തിൽ സമഗ്ര പകർച്ചവ്യാധി നിയന്ത്രണ ക്യാമ്പയിന് നാളെ തുടക്കം കുറിയ്ക്കുമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു.ക്യാമ്പയിന് തുടക്കം കുറിച്ച് കൊണ്ടുള്ള മൈക്ക് അനൗൺസ്മെൻ്റ് നാളെ ആരംഭിക്കും. തുടർന്ന് 13/04/2020 തിങ്കൾ രാവിലെ 8 മണി മുതൽ 11മണി വരെ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഒരേ സമയം ശുചീകരണവും കൊതുകിന്റെ ഉറവിട നശീകരണവും നടത്തും.വീടുകളിലെ ശുചീകരണവും ഉറവിട നശീകരണവും നടത്തേണ്ടത് അതാത് വീട്ടുകാർ തന്നെയാണ്.പൊതു സ്ഥലങ്ങളും, പൊതു സ്ഥാപനങ്ങളും സന്നദ്ധ പ്രവർത്തകരെ ഉപയോഗപ്പെടുത്തി വൃത്തിയാക്കും,കൊതുകിന്റെ പ്രധാന ഉറവിടമായി കണ്ടെത്തിയ റബ്ബർ തോട്ടങ്ങൾ ഉടമസ്ഥർ തന്നെ കൂത്താടി വിമുക്തമാക്കണം.നാടിൻ്റെ പൊതു നന്മക്കായി നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ വീട്ടുടമസ്ഥർ, സ്ഥാപനാധികാരികൾ,തോട്ടമുടമസ്ഥർ എന്നിവരുടെയെല്ലാം സഹകരണമുണ്ടാകണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചു.വാർഡുകളിൽ ഈ പ്രവർത്തനങ്ങൾ നടത്തേണ്ടത് അതാത് വാർഡ് ആരോഗ്യ ശുചിത്വ സമിതികളാണ്.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വാർഡ് തലത്തിൽ രജിസ്റ്റർ ചെയ്ത സന്നദ്ധ പ്രവർത്തകർ,ആരോഗ്യ സേനാംഗങ്ങൾ,ആശ,അംഗൻവാടി,കുടുംബശ്രീ പ്രവർത്തകരുടെ സേവനം ഈ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും.ഫയർ & റസ്ക്യു,ജനമൈത്രി പോലീസ്,പൊതു ജനാരോഗ്യ വിഭാഗം ജീവനക്കാർ എന്നിവരുടെ സഹായം തേടും.തോട്ടമുടകൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകും.ക്യാമ്പയിന്റെ പ്രചരണാർഥം / മൈക്ക് അനൗൻസ് മെന്റ്,ഓൺലൈൻ നോട്ടീസ്,പോസ്റ്റർ പ്രചരണം,പ്രസ്സ് റിലീസ് എന്നിവ നടത്തുമെന്നും,ഇതൊരു തുടർ പ്രവർത്തിയായി മുന്നോട്ടു കൊണ്ടു പോകുമെന്നും പഞ്ചായത്തിലെ മുഴുവൻ ജനങ്ങളും ക്യാമ്പയനുമായി സഹകരിക്കണമെന്നും എംഎൽഎ അഭ്യർത്ഥിച്ചു.

Back to top button
error: Content is protected !!