വാളകം ഗ്രാമപഞ്ചായത്ത് ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ നാടിന് സമര്‍പ്പിച്ചു

വാളകം: വാളകം ഗ്രാമപഞ്ചായത്ത് ബട്‌സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ (സ്‌നേഹ സദനം) എംഎല്‍എ മാത്യു കുഴല്‍നാടന്‍ ഉദ്ഘാടനം ചെയ്തു. 36 ലക്ഷത്തിഅമ്പതിനായിരം രൂപ മുടക്കി ആധുനിക സൗകര്യങ്ങളോടുകൂടിയ 2200 സ്‌ക്വയര്‍ ഫീറ്റ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് നിര്‍വഹിച്ചത് ഇന്റര്‍ ആക്ടീവ് ബോര്‍ഡ് സൗകര്യവും ഡിസേബിള്‍ഡ് ഫ്രണ്ട്ലി ടോയ്ലറ്റ് സൗകര്യവും ഫിസിയോതെറാപ്പിക്കുള്ള സൗകര്യങ്ങളും ഇവിടുത്തെ പ്രത്യേകതകളാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോളി മോന്‍ ചുണ്ടയില്‍ അധ്യക്ഷനായ ചടങ്ങില്‍ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫസര്‍ ജോസഫ് അഗസ്ത്യന്‍, എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാന്റി എബ്രഹാം, വാളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിത സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷമാരായ സാറാമ്മ ജോണ്‍,രമ രാമകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!