വാളകം പഞ്ചായത്തില്‍ മുചക്രസ്‌കൂട്ടര്‍ വിതരണം നടത്തി

വാളകം: ജില്ലാ പഞ്ചായത്തിന്റെ രാജഹംസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാളകം പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ മനയത്തുകുടി ജയദാസിന് പഞ്ചായത്തില്‍ വച്ച് നടന്ന ചടങ്ങില്‍ മുചക്രസ്‌കൂട്ടര്‍ ജില്ലാപഞ്ചായത്ത് മെമ്പ പര്‍ ഷാന്റി എബ്രഹാം താക്കോല്‍ നല്‍കി. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോളിമോന്‍ ചുണ്ടയില്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രജിത സുധാകരന്‍,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസ്സി എല്‍ദോസ്, ദിഷ ബേസില്‍, ബിനോ കെ.ചെറിയാന്‍, കെ.പി അബ്രാഹം, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ഒ ജോര്‍ജ്, ജിജോ പാപ്പാലില്‍,സോജന്‍ വര്‍ഗീസ്, ജോയി കെ.വി, എബി പൊങ്ങണത്തില്‍,യാക്കോബ് കെ.സി തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!