എസ്.വൈ.എസിന്റെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഭക്ഷണ വിതരണം ആരംഭിച്ചു

മൂവാറ്റുപുഴ:  എസ്.വൈ.എസ്.മൂവാറ്റുപുഴ സര്‍ക്കിള്‍ സാന്ത്വനം കമ്മിറ്റിയ്ക്ക് കീഴില്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എല്ലാ ചൊവ്വാഴ്ചയും ഭക്ഷണ വിതരണം ആരംഭിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കൊണ്ടാണ് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്നത്. ഭക്ഷണവിതരണത്തിന്റെ ഉത്ഘാടനം എസ്.വൈ.എസ്.ജില്ലാ സെക്രട്ടറി ഇസ്മായില്‍ സഖാഫി നെല്ലിക്കുഴി നിര്‍വ്വഹിച്ചു. നേതാക്കളായ എം.എം.മക്കാര്‍ ഹാജി, സല്‍മാന്‍ സഖാഫി, മാഹിന്‍ പെരുമറ്റം, ബഷീര്‍ മുസ്ലിയാര്‍, മജീദ് പെരുമറ്റം, ഷഫീക് രണ്ടാര്‍, അനസ് പുഴക്കര എന്നിവര്‍ നേതൃത്വം നല്‍കി.

ചിത്രം-എസ്.വൈ.എസ് സാന്ത്വനം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ച ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം എസ്.വൈ.എസ്.ജില്ലാ സെക്രട്ടറി ഇസ്മായില്‍ സഖാഫി നെല്ലിക്കുഴി നിര്‍വ്വഹിക്കുന്നു………….

Back to top button
error: Content is protected !!