പെരുമ്പാവൂരിൽ മൂന്നുകിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ .

 

പെരുമ്പാവൂർ:പെരുമ്പാവൂരിൽ മൂന്നുകിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ .നഗരത്തിൽ മോഷ്ടാവിൻ്റെ വിളയാട്ടത്തിൽ പോലീസ് പട്രോളിംങ് ശക്തമാക്കിയിരുന്നു. പട്രോളിംങ്ങിനിടെയാണ് ഇവർ പിടിയിലായത്.വിദ്യാർത്ഥികളേയും ഇതര സംസ്ഥാന തൊഴിലാളികളുടേയും ലക്ഷ്യം വച്ച് കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ രണ്ടുപേരാണ് പെരുമ്പാവൂർ പൊലീസിന്റെ മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂപിടിയിലായത്. മാറമ്പിള്ളി മുടിക്കൽ കാവുങ്ങപറമ്പിൽ അൽത്താഫ് (22) വാഴക്കുളം എഴിപ്രം സ്‌കൂളിന് സമീപം ഉറുമത്ത് വീട്ടിൽ നവീൻ (22) എന്നിവരാണ് പിടിയിലായത്. രാത്രി പെരുമ്പാവൂർ നഗരത്തിൽ എം.സി റോഡിൽ എത്തിച്ച് കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്‌കൂട്ടറും പൊലിസ് കസ്റ്റഡിയിലെടുത്തു. 1000 രൂപ വിലവരുന്ന കഞ്ചാവു പൊറ്റകളും മറ്റുമായാണ് പ്രതികളുടെ കൈവശമു ണ്ടായത്. പെരുമ്പാവൂരിൽ മറ്റൊരാൾക്ക് വിൽപനക്കെത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. സ്റ്റേഷൻ എസ് എച്ച് ഓ. സി ജയകുമാർ, എസ് ഐ സനീഷ്, എസ് ഐ മാരായ രാജേന്ദ്രൻ, ദിലീപ് വിനോദ് എന്നിവർ പൊലിസ് സംഘത്തിലുണ്ടായിരുന്നു.

Back to top button
error: Content is protected !!