പായിപ്ര, ചെറുവട്ടൂർ വഴി പെരുമ്പാവൂർക്ക് കെ.എസ്.ആർ.ടി.സി സർവ്വീസ് പുനരാരംഭിക്കണം

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ നിന്നും പായിപ്ര, ചെറുവട്ടൂർ , മേതല വഴി പെരുമ്പാവൂരിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് ആരംഭിച്ച് ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കണം. ലോക്ക് ഡൗണിന് ഇളവ് വന്നതോടെ ജനങ്ങൾക്ക് അത്യാവശ്യ യാത്രകൾക്ക് പൊതുഗതാഗതം ആരംഭിക്കുമെന്ന പ്രതിക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. 7 സ്വാകാര്യ ബസുകളും രണ്ട് കെ.എസ്.ആർ.ടി. ബസുകളും സർവ്വീസ് നടത്തികൊണ്ടിരുന്ന റൂട്ടാണിത്. കഴിഞ്ഞ ശബരിമല സീസണിൽ കെ.എസ്.ആർ.ടി.സി സർവ്വീസ് നിർത്തിയെങ്കിലും ഏഴ് സ്വകാര്യ ബസുകൾ സർവ്വീസ് നടത്തിയിരുന്നതുകൊണ്ട് ജനങ്ങൾക്ക് വലിയ തോതിൽ യാത്രാക്ലേശം അനുഭവപ്പെട്ടിരുന്നില്ല. എന്നാൽ കൊവിഡ്- 19 വ്യാപനത്തോടെ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും സ്വകാര്യ ബസുകളടക്കം സർവ്വീസ് നിർത്തിവക്കുകയും ചെയ്തിരിക്കുകയായിന്നുവല്ലോ . ലോക്ക് ഡൗണിന് ഇളവ് വന്നതോടെ  പൊതുഗതാഗതം  നടത്തുന്നതിന്  സ്വകാര്യ ബസിനടക്കും അനുമതി നൽകിയിരുന്നുവെങ്കിലും  ഇൗ റൂട്ടിലും സ്വകാര്യ ബസ് ഓടിതുടങ്ങിയില്ല.  നൂറുകണക്കിന്  ആളുകൾക്ക് ആശുപത്രി അടക്കമുള്ള അത്യാവശ്യ കാര്യങ്ങൾക്ക് മൂവാറ്റുപുഴക്കോ, പെരുമ്പാവൂർക്കോ പോകുന്നതിന് കഴിയുന്നില്ല. ഇൗ സാഹചര്യത്തിൽ ഇൗ പ്രദേശത്തെ ജനങ്ങക്ക് അത്യാവശ്യ കാര്യങ്ങൾക്ക് യാത്ര ചെയ്യുന്നതിനായി ഇൗ റൂട്ടിൽ ഓടികൊണ്ടിരുന്ന രണ്ട് കെ.എസ്.ആർ.ടി.സി ബസുകളുടെ സർവ്വീസ് പുനരാരംഭിക്കണമെന്നത് ജനകീയ ആവശ്യമാണ്.

മൂവാറ്റുപുഴയിൽ നിന്നും , പായിപ്ര, ചെറുവട്ടൂർ വഴി പെരുമ്പാവൂർക്ക് സർവ്വീസ് നടത്തിയിരുന്ന രണ്ട് കെ.എസ്.ആർ.ടി.സി ബസുകളുടെ സർവ്വീസ് അടിയന്തിരമായി പുനസ്ഥാപിക്കണമെന്ന് പ‌ഞ്ചായത്ത് മെമ്പർമാരായ പി.എസ്. ഗോപകുമാർ, അശ്വതി ശ്രീജിതി, നസീമ സുനിൽ എന്നിവർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച നിവേദനം മൂവാറ്റുപുഴ ഡി.ടി.ഒക്ക് നൽകി.

Back to top button
error: Content is protected !!