സ്വന്തം വാർഡിലെ കുടുംബങ്ങൾക്ക് അരി വിതരണം ചെയ്ത് മാതൃകയായി പഞ്ചായത്തംഗം.

വാഴക്കുളം: സ്വന്തം വാർഡിലെ അറുപതോളം കുടുംബങ്ങൾക്ക് അരി വിതരണം ചെയ്ത് മാതൃകയായി പഞ്ചായത്തംഗം.മഞ്ഞള്ളൂർ പഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷനും കോൺഗ്രസ് മഞ്ഞളളൂർ മണ്ഡലം പ്രസിഡൻറുമായ ടോമി തന്നിട്ടാമാക്കലാണ് പത്തു കിലോ വീതം അരി സ്വന്തം വാർഡിൽ തന്നെ 60 ഓളം കുടുംബങ്ങൾക്ക് നൽകിയത്. മഞ്ഞള്ളൂർ പഞ്ചായത്ത് നാലാം വാർഡിൽ ദിവസവേതനക്കാരായ സാധാരണക്കാർ താമസിക്കുന്ന പ്ലായ്ക്കൽ പാറ, മൈലാടുംപാറ എന്നീ പ്രദേശങ്ങളിലാണ് അരി വിതരണം ചെയ്തത്. ലോക്ക് ഡൗൺ കാരണം ദിവസേനയുള്ള തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട ഇവിടത്തെ ഭൂരിഭാഗം കുടുംബങ്ങളും ബുദ്ധിമുട്ടിലായതിനെ തുടർന്നാണ് വളരെ അത്യാവശ്യമുള്ള അറുപതു കുടുംബങ്ങളിലായി അറുന്നൂറു കിലോ അരി വിതരണം നടത്തിയതെന്ന്‌ ടോമി തന്നിട്ടാമാക്കൽ പറഞ്ഞു.

Back to top button
error: Content is protected !!