മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ സമരം

മൂവാറ്റുപുഴ-സ്വർണ കള്ള കടത്തിന് കൂട്ട് നിന്ന മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.കാവുങ്കര പാർട്ടി ഓഫിസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം പോലീസ് കച്ചേരി താഴത്തു വെച്ച് തടയാൻ ശ്രമിച്ചത് സങ്കർഷത്തിനു കാരണമായി.പോലീസിനെ മറികടന്നു പ്രതിഷേധകാർ ബലമായി മുഖ്യമന്ത്രിയുടെ കോലം കച്ചേരിത്താഴത്തു കത്തിച്ചു,പ്രതിഷേധകാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി, യൂത്ത് നിയോജക മണ്ഡലം പ്രസിഡന്റ്‌ സമീർ കോണിക്കൽ പ്രതിഷേധ പ്രകടത്തിനു നേതൃതം നൽകി, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ കെ എ ആബിദ് അലി, മുഹമ്മദ്‌ റഫീഖ്, ഷാൻ മുഹമ്മദ്‌, റിയാസ് താമരപിള്ളിൽ, ഫൈസൽ വടക്കാനാത് എം സി വിനയൻ, ജിക്കു താണിവിടൺ, ജിന്റോ ടോമി, റംഷാദ് റഫീഖ്, ജെറിൻ ജേക്കബ്, പോൾ,ഷൗക്കത്തലി മീരാൻ, അമൽ ബാബു, എ എൻ നസീഫ്, എൽദോ ബാബു, തുടങ്ങിയവർ പങ്കെടുത്തു

Back to top button
error: Content is protected !!