വാഴക്കുളം പൈനാപ്പിള്‍ സപ്ലൈകോ ഔട്ട്ലറ്റുകളിലും

മൂവാറ്റുപുഴ: വാഴക്കുളം പൈനാപ്പിള്‍ സംസ്ഥാനത്തെ സപ്ലൈകോ ഔട്ട്ലറ്റുകളിലും ലഭ്യമാകും. ഹോര്‍ട്ടികോര്‍പ് സംഭരിക്കുന്ന പൈനാപ്പിള്‍ ഔട്ട്ലറ്റുകളില്‍ വില്‍ക്കാന്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് അനുമതി നല്‍കി. കോവിഡ്-19നെത്തുടര്‍ന്ന് രാജ്യത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വാഴക്കുളത്ത് പൈനാപ്പിള്‍ വിപണനം നടത്താന്‍ കഴിയാതെ കര്‍ഷകര്‍ ദുരിതത്തിലായിരുന്നു. 3000 ടണ്‍ പൈനാപ്പിളാണ് വിളവെടുക്കാന്‍ കഴിയാതെ കെട്ടിക്കിടന്നത്. എല്‍ദോ എബ്രഹാം എം.എല്‍.എ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന് നിവേദനം നല്‍കിയതിനെത്തുടര്‍ന്ന് വാഴക്കുളത്തെ രജിസ്‌ട്രേഡ് കര്‍ഷകരില്‍നിന്ന് ഹോര്‍ട്ടികോര്‍പ് പൈനാപ്പിള്‍ സംഭരണം ആരംഭിച്ചിരുന്നു.ഇതോടൊപ്പം അടഞ്ഞുകിടന്ന സ്വകാര്യ പൈനാപ്പിള്‍ പ്രോസസിങ് കമ്ബനിക്കും പ്രവര്‍ത്തനാനുമതി നല്‍കി. ഇതോടൊപ്പംതന്നെ സപ്ലൈകോ പൈനാപ്പിള്‍ വിപണനം നടത്തണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എ ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന് നിവേദനം നല്‍കിയിരുന്നു. ഹോര്‍ട്ടികോര്‍പ് ഒന്നിടവിട്ട ദിവസങ്ങളില്‍ പൈനാപ്പിള്‍ സംഭരണം തുടരും.

കഴിഞ്ഞ ദിവസം ലുലുവിന്‍െറ വിദേശ മാര്‍ക്കറ്റുകളിലേക്ക് ഒന്നര ടണ്‍ പൈനാപ്പിള്‍ നെടുമ്ബാശ്ശേരിയില്‍നിന്ന് കയറ്റി അയച്ചിരുന്നു

Back to top button
error: Content is protected !!