ഞായർ സമ്പൂർണ്ണ ലോക്ക് ഡൗൺ നഗരത്തിൽ പൂർണ്ണം.

 

മൂവാറ്റുപുഴ:മുഖ്യമന്ത്രി സംസ്ഥാനത്ത് പ്രഖ്യാപിച്ച ഞായർ സമ്പൂർണ്ണ ലോക്ക് ഡൗൺ നഗരത്തിൽ പൂർണ്ണം. നഗരത്തിൽ ഇന്ന് കടകൾ പൂർണ്ണമായും അടഞ്ഞുകിടന്നു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുമതിയുണ്ടായിരുന്നെങ്കിലും ചുരുക്കം ചിലത് മാത്രമാണ് ഇന്ന് തുറന്നു പ്രവർത്തിച്ചത്. സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഇന്ന് ആവശ്യ സർവീസുകൾക്ക് മാത്രമായിരുന്നു പ്രവർത്തനാനുമതി നൽകിയിരുന്നത്. മെഡിക്കൽ ഷോപ്പുകൾക്ക് പ്രവർത്തനാനുമതി ഉണ്ടായിരുന്നെങ്കിലും പല മെഡിക്കൽ ഷോപ്പുകളും അടഞ്ഞു തന്നെ കിടന്നു.പെട്രോൾ പമ്പുകൾ തുറന്നു പ്രവർത്തിച്ചു.

Back to top button
error: Content is protected !!