ചെറിയ പെരുന്നാളിനോട്‌ അനുബന്ധിച്ചു ജനറൽ ആശുപത്രിയിൽ ഭക്ഷണ വിതരണം നടത്തി എസ്.വൈ.എസ്

 

മൂവാറ്റുപുഴ :എസ്.വൈ.എസ് മുവാറ്റുപുഴ സർക്കിൾ സാന്ത്വനം കമ്മിറ്റിയുടെ കീഴിൽ ജനറൽ ഹോസ്പിറ്റലിൽ ചെറിയ പെരുന്നാളിനോട്‌ അനുബന്ധിച്ചു ഭക്ഷണ വിതരണം നടത്തി… സ്റ്റേറ്റ് സെക്രട്ടറി എം.പി.എ ജബ്ബാർ കാമിൽ സഖാഫി വിതരണ ഉത്ഘാടനം നടത്തി.മുസ്‌ലിം ജമാത്ത് നേതാക്കൾ എം.പി.എ കരീം സഖാഫി, സുനിൽ പായിപ്ര, സോൺ സെക്രട്ടറി സൽമാൻ സഖാഫി ,സർക്കിൾ പ്രസിഡന്റ്‌ അജ്മൽ സഖാഫി, സെക്രട്ടറി ഷാജാഹൻ സഖാഫി, സാന്ത്വനം സെക്രട്ടറി മാഹിൻ പെരുമറ്റം, കമ്മിറ്റി അംഗങ്ങളായ ഷഫീക് രണ്ടാർ, ഫൈസൽ മുളവൂർ, മജീദ് പെരുമറ്റം, സജാദ് മുസ്‌ലിയാർ, അർഷാദ് പുന്നമറ്റം, മനാഫ് പെരുമറ്റം, അനസ് പുഴക്കര, എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!