രാമമംഗലത്ത് വെജിറ്റബിൾ ചലഞ്ചിനു തുടക്കമായി

രാമമംഗലം:രാമമംഗലം സെൻട്രൽ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ കേരള വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ  രൂപം കൊടുത്ത വെജിറ്റബിൾ ചലഞ്ചിനു തുടക്കം കുറിച്ചു. വീടുകളിൽ വിഷമില്ലാത്ത പച്ചക്കറി തോട്ടം സ്വയം ഒരുക്കുന്നതാണ് ചലഞ്ച്.രാമമംഗലത്തു സി ആർ എ യുടെ നേതൃത്വത്തിൽ 50 പേരാണ് കൃഷി തോട്ടം ഒരുക്കുന്നത്.കിറ്റുകളുടെ വിതരണ ഉത്ഘാടനം പ്രസിഡന്റ് എം സി കുര്യാക്കോസ്‌ നിർവഹിച്ചു.സെക്രെട്ടറി അനൂബ് ജോണ്,ജോബി ജോർജ്എന്നിവർ പങ്കെടുത്തു.
പച്ചക്കറി വിത്തുകൾക്ക് പുറമെ ഗ്രോ ബാഗ്,ചകരി ചോറ്‌,ട്രെ, ജൈവ വളം സ്യൂഡോമോണസ്,വേപ്പെണ്ണ,ചാണകപ്പൊടി,കപ്പലണ്ടി പിണ്ണാക്ക്,എല്ലുപൊടി,ഫിഷ് അമിനോ ആസിഡ് തുടങ്ങിയവ ലഭ്യമാണ്.250 രൂപയുടെയും 600 രൂപയുടെയും കിറ്റുകൾ ആണ് വിതരണം ചെയ്യുന്നത്.ഏറ്റവും മികച്ച രീതിയിൽ കൃഷി ചെയ്യുന്നവർക്ക് പ്രത്യേക സമ്മാനവും റെസിഡന്റസ് അസോസിയേഷൻ നൽകും.

Back to top button
error: Content is protected !!