ദുരിതാശ്വാസ നിധിയിലേക്കുള്ള ജനപ്രതിനിധികളുടെ ഓണറേറിയം ഏറ്റുവാങ്ങി.

മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി.പി.ഐ. ജനപ്രതിനിധികള്‍ സംഭാവന ചെയ്യുന്ന ഒരു മാസത്തെ ഓണറേറിയം സി.പി.ഐ. മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറി ടി.എം. ഹാരിസ് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.കെ. ബാബുരാജില്‍ നിന്നും ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍മാരായ പി.വൈ. നൂറുദ്ധീന്‍, കെ.ബി. ബിനീഷ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് ജനപ്രതിനിധികള്‍ ഒരു മാസത്തെ ഹോണറേറിയം പാര്‍ട്ടി സെക്രട്ടറിക്ക് കൈമാറിയത്. മുഴുവന്‍ ജനപ്രതിനിധികളുടെയും ഹോണറേറിയം ശേഖരിച്ച് ഏപ്രില്‍ 10ന് ജില്ലാ കമ്മിറ്റിയെ ഏല്‍പ്പിക്കുമെന്ന് ടി.എം.ഹാരിസ് പറഞ്ഞു.

ചിത്രം – ദുരിതാശ്വാസ നിധിയിലേക്ക് സി.പി.ഐ. ജനപ്രതിനിധികള്‍ സംഭാവന ചെയ്യുന്ന ഓണറേറിയം മണ്ഡലം സെക്രട്ടറി ടി.എം. ഹാരിസ് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.കെ. ബാബുരാജില്‍ നിന്നും ഏറ്റുവാങ്ങുന്നു…..

Back to top button
error: Content is protected !!