ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു.

മുവാറ്റുപുഴ:കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു മരിച്ചു.കിഴക്കേക്കര ആശ്രമംകുന്ന് കൊഞ്ഞരവേലിൽ മജീദിന്റെ(ചെമ്പൻ മജീദ്) മകൻ അക്ബർഷാ(19)-ണ് മരിച്ചത്.ഇന്ന് വൈകുന്നേരം അഞ്ചോടെ കിഴക്കേക്കര പുത്തൻപുര കടവിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുമ്പോൾ ഒഴിക്കിൽപെടുകയായിരുന്നു.ഉടൻ ഫയർഫോഴ്‌സ് സ്ഥലത്തെത്തി യുവാവിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.ഖബറടക്കം നാളെ പേട്ട ജുമാമസ്ജിദ് ഖബർസ്ഥാനിൽ മാതാവ്:തനൂജ (ബംഗ്ലാവ്പറമ്പിൽ പുന്നമറ്റം)

സഹോദരങ്ങൾ:മാഹിൻഷാ,അൽഷാ ഫാത്തിമ (ഈസ്റ്റ് യുപി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനി).അക്ബർഷാ നിർമ്മല കോളേജിൽ ബികോം വിദ്യാർഥിയായിരുന്നു.പിതാവ് മജീദ് മുവാറ്റുപുഴ മുനിസിപ്പൽ മുൻ കൗൺസിലർ ആയിരുന്നു.

Back to top button
error: Content is protected !!