സൈക്കിളിൽ തട്ടി റോഡിലേക്ക് തെറിച്ചുവീണ സ്കൂട്ടർ യാത്രിക ലോറി കയറി മരിച്ചു.

 

മുവാറ്റുപുഴ:സൈക്കിളിൽ തട്ടി റോഡിലേക്ക് തെറിച്ചുവീണ സ്കൂട്ടർ യാത്രിക ലോറി കയറി മരിച്ചു.തൃക്കളത്തൂർ കാട്ടുചിറയിൽ അനീഷിന്റെ ഭാര്യ സരിത (35)-ണ് മരിച്ചത്.ഇന്ന് രാവിലെ ഏഴോടെ പേഴക്കാപ്പിള്ളി പള്ളിച്ചിറങ്ങറയിലായിരുന്നു അപകടം.മുവാറ്റുപുഴയിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയായ സരിത ഓടിച്ചിരുന്ന സ്കൂട്ടർ സൈഡിലൂടെ പോയ സൈക്കിളിൽ തട്ടി നിയന്ത്രണം വിടുകയായിരുന്നു,തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ സ്കൂട്ടർ യാത്രികയുടെ ദേഹത്തുകൂടി പിന്നിൽ വന്ന ലോറി കയറി ഇറങ്ങി.സ്കൂട്ടർ യാത്രിക തൽക്ഷണം മരിച്ചു.മൃതദേഹം പോലീസ് എത്തി മോർച്ചറിയിലേക്ക് മാറ്റി.മുവാറ്റുപുഴ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ സ്വകാര്യ ലാബിലെ ജീവനക്കാരിയെയായ സരിത ജോലിക്കു പോകവേ ആയിരുന്നു അപകടം.

Back to top button
error: Content is protected !!