മുറിക്കല്ല് പാലത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് കെ.എസ്.യു

 

മുവാറ്റുപുഴ :-ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം തുടർച്ചയായി രണ്ടാം തവണയും ഭരണാനുമതി നഷ്ടമായ മുറിക്കല്ല് പാലത്തിൽ കെ എസ് യു ബ്ലോക്ക് ഭാരവാഹികളുടെ നേതൃത്വത്തിൽ റീത്ത് വെച്ച് വെച്ച് പ്രതിഷേധം.കിഫ്ബി 50 കോടി രൂപ അനുവധിച്ച മുറിക്കൽ ബൈപാസിൻ്റെ പ്രൊജക്ട് റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയതിനെ തുടർന്നാണ് പദ്ധതിക്ക് അനുമതി നഷ്ടമായത്.

അധികാരികൾ മുവാറ്റുപുഴയുടെ വികസനത്തിന് വേണ്ട ശ്രദ്ധ കൊടുക്കാത്തത് നഗരത്തിൻ്റെ വികസന മുരടിപ്പിന് കാരണമെന്ന് കെ എസ് യു. കുറ്റപ്പെടുത്തി.കെ എസ് യു നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് അൻസാഫ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.പ്രതിക്ഷേത യോഗം കെ എസ് യു ജില്ലാ സെക്രട്ടറി റംഷാദ് റഫീക്ക് ഉദ്ഘാടനം ചെയ്തു.കെ എസ്.യു നിയോജക മണ്ഡലം ഭാരവാഹികളായ ക്രിഷ്ണപ്രിയ സോമൻ, ഇമ്മാനുവൽ ജോർജ്, മണ്ഡലം പ്രസിഡൻ്റുമാരായ മുഹമ്മദ് ഹാഷിം, ആൻ്റണി വിൻസൻ്റ്, കെ കെ മുഫീദ് എന്നിവർ നേതൃത്വം നൽകി.

Back to top button
error: Content is protected !!