മാർ.മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ മൃതദേഹം മുവാറ്റുപുഴയിലും കോതമംഗലത്തും പൊതുദർശനത്തിനു വയ്ക്കും.

 

മുവാറ്റുപുഴ : കാലം ചെയ്ത മാർ. മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ മൃതദേഹം മുവാറ്റുപുഴയിലും, കോതമംഗലത്തും പൊതുദർശനത്തിനു വയ്ക്കും. തിങ്കളാഴ്ച ( 4.5.2020) മൂവാറ്റുപുഴ ഹോളിമാഗി ദേവാലയത്തിൽ രാവിലെ7.30 മുതൽ – 9.30 വരെയും, ശേഷം കോതമംഗലം ബിഷപ്പ് ഹൗസിൽ 10 .30 മുതൽ – 11 വരെയും പൊതുദർശനം ക്രമീകരിച്ചിട്ടുണ്ട്.
സർക്കാരും, ആരോഗ്യ വകുപ്പും, പോലീസും നിർദേശിക്കുന്ന കോവിഡ് 19 മാനദണ്ഡങ്ങൾക്കനുസരിച്ച് മാത്രമായിരിക്കും പൊതുദർശനം അനുവദിക്കുന്നത്.
തുടർന്ന് 1.00 pm – 3.00 pm സെന്റ് ജൂഡ് ചർച്ച് അടിമാലിയിലും മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. വൈകുന്നേരം
4 മണിയോടെ പിതാവിന്റെ മൃതദേഹം ആനിക്കുഴിക്കാട്ടിൽ ഭവനത്തിലെത്തിക്കും. തുടർന്ന്
4.30 – 6.30 വരെ ഹോളി ഫാമിലി കുഞ്ചിത്തണ്ണി പള്ളി, 8.30 ന് ഇടുക്കി ബിഷപ്പ് ഹൗസ് കരിമ്പൻ , 9.00 ന്
വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ ദേവാലയം എന്നിവിടങ്ങളിലും പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്.

ചൊവ്വ (5.4.2020) ഉച്ചക്ക്
2.30തോടെ ശവസംസ്കാര ശുശ്രൂഷകൾ വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ ദേവാലയത്തിൽ ആരംഭിക്കും.

Back to top button
error: Content is protected !!