കുപ്പിയിൽ വിസ്മയം തീർത്തു കൊച്ചു മിടുക്കികൾ

 

മാറാടി :കുപ്പിയിൽ വർണ്ണവിസ്മയം തീർത്തു 5ാം ക്ലാസ്സ്‌ കാരി മരിയയും 9ാം ക്ലാസ്സ്‌ കാരി അലീനയും. ലോക്ക് ഡൌൺ കാലത്തെ വിരസത ഒഴിവാക്കാൻ ആയി തുടങ്ങിയ ഈ ക്രിയാത്മകത ഇന്ന് വിസ്മയിപ്പിക്കുന്ന കരവിരുത് ആയി മാറിയിരിക്കുന്നു. വൈവിധ്യങ്ങളായ കലാസൃഷ്ടികളിൽ ഇന്ത്യൻ വാദ്യോപകരണങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് അതിമനോഹരം ആയിട്ടാണ്. കുഞ്ഞു കൈകളിലൂടെ വിരിഞ്ഞിറങ്ങുന്ന ഈ കലാസൃഷ്ടികൾ ആരെയും അതിശയിപ്പിക്കുന്നതാണ്. ഓരോ ബോട്ടിൽ വർക്കും വ്യത്യസ്തമാക്കാൻ ഇവർ ഇവർ ശ്രദ്ധിക്കാറുണ്ട്. ഓരോ സൃഷ്ടിയുടെയും സൂക്ഷ്‌മമായ പരിപൂർണ്ണത ഇവർക്ക് നിർബന്ധമാണ്. യൂട്യൂബ് വീഡിയോസ് കണ്ടും ചിത്രങ്ങൾ നോക്കിയും ആണ് ഇവർ കുപ്പിയിൽ ആർട്ട്‌ വർക്ക്‌ ചെയ്യുന്നത്. വീണ, ചെണ്ട, വയലിൻ, ഡമരു, ഹാർമോണിയം, ഗിറ്റാർ, കഥകളി,തുടങ്ങിയവയും ചിരട്ട, മുട്ടത്തോട്, മണൽ, ചാക്ക് നൂൽ എന്നിവയിൽ തീർക്കുന്ന വൈവിധ്യങ്ങളും ആണ് പ്രധാനമായിട്ടുള്ളത്.ഇനിയും പൂർത്തിയാക്കാൻ ഉള്ളത് വേറെയും ഉണ്ട് .കലയോടൊപ്പം ഇപ്പോൾ ഓൺലൈൻ പഠനവും ഭംഗിയായി പോകുന്നു. E.മാറാടി കൊച്ചുകുടിയിൽ സൈമൺ ന്റെയും ജൈന യുടെയും മക്കൾ ആണ് ഈ കൊച്ചു കലാകാരികൾ.

 

Back to top button
error: Content is protected !!