ലോക്ക് ഡൗൺ കാലത്ത് വിശ്വകർമ്മ തൊഴിലാളികൾക്കു നേരെയുള്ള അവഗണനയ്ക്കെതിരെ സഹനസമരം.

 

മുവാറ്റുപുഴ : ലോക്ക് ഡൗൺ കാലത്ത്
വിശ്വകർമ്മ തൊഴിലാളികൾക്കു നേരെയുള്ള അവഗണനയ്ക്കെതിരെ പ്രതിക്ഷേധിച്ച് സഹന സമരം സംഘടിപ്പിച്ചു. കോവിഡ് 19 ലോക്ക് ഡൗൺ കാലയളവിൽ പരമ്പരാഗത വിശ്വകർമ്മ തൊഴിലാളികൾക്ക് വേണ്ട ധനസഹായം ഇതുവരെ ലഭിക്കാത്തത്തിൽ പ്രതിക്ഷേധിച്ച്
വിശ്വകർമ്മ സർവീസ് സൊസൈറ്റി മേക്കടമ്പ് ശാഖയുടെ ആഭിമുഖ്യത്തിലാണ് സഹന സമരം സംഘടിപ്പിച്ചത്. മുൻ എം. എൽ. എ. യും വിശ്വകർമ്മ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റുമായ റ്റി. യൂ. രാധാകൃഷ്ണൻ പല തവണ സർക്കാർ പ്രതിനിധികളുമായി ബന്ധപ്പെട്ടെങ്കിലും സർക്കാർ തീരുമാനത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഘടനയുടെ പ്രതിഷേധം സർക്കാർ തലത്തിൽ അറിയിക്കുന്നതിന് വേണ്ടിയാണ് ലോക്ക് ഡൗൺ നിർദേശങ്ങൾ പാലിച്ചുകൊണ്ട് എല്ലാവരും അവരവരുടെ വീടുകളിൽ പ്രതിക്ഷേധം നടത്തിയത്.
വിശ്വകർമ്മ സർവീസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മേക്കടമ്പ് ശാഖയിലെ നൂറോളം കുടുംബങ്ങളിൽ സഹന സമരം സംഘടിപ്പിച്ചു.

Back to top button
error: Content is protected !!