വാഴക്കുളത്ത് ജാഗ്രത നിർദേശങ്ങൾ നൽകി പോലീസ്.

മുവാറ്റുപുഴ:വാഴക്കുളത്ത് ജാഗ്രത നിർദേശങ്ങൾ നൽകി പോലീസ്.കോവിഡ് ബാധിത പ്രദേശമായ തമിഴ്‌നാട്ടിലെ, ദിണ്ടിവനത്തു നിന്നും തണ്ണിമത്തൻ ലോഡുമായി കോട്ടയത്തേക്ക് പോവുകയായിരുന്ന വാഹനത്തിലെ പാലക്കാട് സ്വദേശിയായ ഡ്രൈവറെ കോവിഡ് രോഗ ലക്ഷണങ്ങളെത്തുടർന്ന് ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കി.ഇയാൾ കഴിഞ്ഞ ആഴ്ചയിൽ വാഴക്കുളത്ത് നിന്നും പൈനാപ്പിൾ ലോഡുമായി ചെന്നൈക്ക് പോയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രത നിർദേശം നൽകിയത്.തിരികെ മടങ്ങുമ്പോൾ ഉള്ള തണ്ണിമത്തൻ ലോഡ് എടുക്കുന്നതിനായി ദിണ്ടിവനത്ത് തങ്ങിയതായും പറയപ്പെടുന്നു.തണ്ണിമത്തൻ ലോഡുമായി കോട്ടയത്തേക്ക് മടങ്ങുന്നതിനിടെ പാലക്കാട് ചെക്ക്‌പോസ്റ്റിൽ വച്ച് നടത്തിയ പരിശോധനയിൽ ഡ്രൈവർക്ക് രോഗലക്ഷണങ്ങൾ കാട്ടിയതിനെത്തുടർന്ന് ആരോഗ്യവിഭാഗം
ക്വവാറന്റൈനിൽ പ്രവേശിപിച്ചു.ഒപ്പമുണ്ടായിരുന്ന മറ്റൊരു ഡ്രൈവറാണ് പിന്നീട് വാഹനം കോട്ടയത്തെത്തിച്ചത് .തുടർന്ന് മടക്കത്താനത്തുള്ള വാഹനയുടമയുടെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ജില്ലാ അതിർത്തിയായ അച്ഛൻകവലയിൽ പോലീസ് നടത്തിയിരുന്ന പരിശോധനയിൽ ഇയാൾ രോഗബാധിതമേഖലിൽ നിന്നും എത്തിയതിനാണെന്നും ,കൂടെയുണ്ടായിരുന്ന ഡ്രൈവറെ പാലക്കാട് ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അറിഞ്ഞതോടെ ഇയാളെ നിരീക്ഷണാർത്ഥം തൃപ്പുണിത്തറ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ഇതേതുടർന്ന് വഴക്കുളത്ത് പോലീസ് പരിശോധന കർശനമാക്കുകയും ,മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു.

▪️രാവിലെ 8 മുതൽ വൈകുന്നേരം ആറു വരെ മാത്രമേ മാർക്കറ്റ് പ്രവർത്തനം അനുവദിച്ചിട്ടുള്ളൂ.

▪️പൈനാപ്പിൾ കയറ്റുന്നതിന് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കിയ ശേഷം മാത്രമേ മാർക്കറ്റിൽ പ്രവേശിക്കാവൂ .

▪️ ഒരു വശത്തേക്കു മാത്രം നിയന്ത്രിതമായേ വാഹനങ്ങൾ കടത്തിവിടാവൂ

▪️വ്യാപാര ആവശ്യങ്ങൾക്കെത്തുന്നവർ സത്യവാങ്മൂലം കരുതണമെന്നും മാസ്ക് ധരിക്കണമെന്നും നിർദേശത്തിലുണ്ട്.
▪️വ്യാപാരശാലകളിലുള്ളവരും കയറ്റിയിറക്കുന്നവരും മുൻകരുതലുകളും നിബന്ധനകളും പാലിക്കണം .

▪️മാസ്ക് ധരിക്കാതെയും അനാവശ്യമായും ഇവിടെ എത്തുന്നവരുടെ പേരിൽ ശിക്ഷാ നടപടികൾ സ്വീകരിക്കും.

Back to top button
error: Content is protected !!