കേരളത്തിൽ ഇന്ന്  21 പേര്‍ക്ക് കോറോണ രോഗം സ്ഥിരീകരിച്ചു

മുവാറ്റുപുഴ :കേരളത്തിൽ ഇന്ന്  21 പേര്‍ക്ക് കോറോണ രോഗം സ്ഥിരീകരിച്ചു. ഇതില്‍ എട്ട് പേര്‍ കാസര്‍കോട്ട് നിന്നും, അഞ്ച് പേര്‍ ഇടുക്കി, 2 പേര്‍ കൊല്ലത്തുനിന്നും  ഉള്ളവരാണ്. തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ ഒരാള്‍ക്ക് വീതവും കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ കൊല്ലത്തെ 27 വയസുള്ള ഗര്‍ഭിണിയായ സ്ത്രീയുമുണ്ട്. രോഗബാധിതരില്‍ രണ്ട് പേര്‍ ഡല്‍ഹി നിസാമുദീന്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഇന്ന് മാത്രമായി 145 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊറോണ രോഗബാധാ അവലോകന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പറഞ്ഞത്.

Back to top button
error: Content is protected !!