കോവിഡ്-19 ബാധിച്ച് പാമ്പാക്കുട സ്വദേശി യു.കെ. യിൽ മരിച്ചു

 

പിറവം: കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന പാമ്പാക്കുട സ്വദേശി യു.കെ. ബ്രിസ്ബണിൽ മരിച്ചു. പാമ്പാക്കുട നെട്ടുപ്പാടം ഭരതംമാക്കിൽ സണ്ണി ജോൺ (70) ആണ് മരിച്ചത്. ബ്രിട്ടണിൽ കോവിഡ് ബാധിച്ചു മരിക്കുന്ന പതിനൊന്നാമത്തെ മലയാളിയാണ്.കൊറോണ വൈറസ് സ്ഥിതീകരിച്ചതിനെ തുടർന്ന് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. നേഴ്സായ ഭാര്യ എൽസിക്ക് നേരത്തെ കോവിഡ് സ്ഥിതീകരിക്കുകയും അസുഖം ഭേദമാവുകയും ചെയ്തിരുന്നു. യു.കെ. യിൽ കുടുംബസമേതം സ്ഥിരതാമസമാക്കിയിരുന്ന ഇദ്ദേഹം കൂത്താട്ടുകുളം ചൊറിയൻമാക്കിൽ കുടുംബാഗമാണ്. വർഷങ്ങൾക്ക് മുമ്പ് ഭാര്യവീടായ പാമ്പാക്കുട നെട്ടൂപ്പാടത്തേക്ക്
വീട് വച്ച് മാറിയതാണ്. യു കെ.യിൽ
മാൻഞ്ചസ്റ്ററിൽ താമസിക്കുന്ന
നെൽസൺ, ഇംപീരിയൽ കോളേജ് വിദ്യാർത്ഥി നിക്സൺ എന്നിവരാണ് മക്കൾ.

Back to top button
error: Content is protected !!