കോതമംഗലം മുനിസിപ്പൽ ഡംപ് യാർഡിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്യുന്നു.

 

കോതമംഗലം : മുനിസിപ്പാലിറ്റിയുടെ പരിധിയിൽ നിന്നും ശേഖരിച്ച് കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾ ഡംപ് യാർഡിൽ നിന്നും നീക്കം ചെയ്യാൻ ആരംഭിച്ചു. കുമ്പളത്തുമുറിയിലെ നിറഞ്ഞ് കവിഞ്ഞ
ഡമ്പിംഗ് യാര്‍ഡില്‍ നിന്നും മാലിന്യം കാക്കനാടുള്ള സംസ്‌കരണ പ്ലാനറ്റിലേക്കാണ് മാറ്റുന്നത്.
ക്ലീന്‍ കേരള കമ്പനിയാണ് മാലിന്യങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. വര്‍ഷങ്ങളായി മുനിസിപ്പല്‍ പരിധിക്കുളളില്‍ നിന്നും ശേഖരിച്ച മാലിന്യം ഇവിടെയാണ് തള്ളുന്നത്. ഇതിനകം പത്തോളം ലോഡ് മാലിന്യം കമ്പനി നീക്കം ചെയ്തു.
ഇത് കോതമംഗലം
മുനിസിപ്പാലിറ്റിക്ക് കൂടുതല്‍ ആശ്വാസമാകും. ദിവസവും ലോഡ്കണക്കിന് മാലിന്യമിവിടെ എത്തിക്കുന്നുണ്ട്. മാലിന്യം കുന്നു
കൂടിയതിനേതുടര്‍ന്ന് സ്ഥലപരിമിതി വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇക്കാരണത്താല്‍ മാലിന്യംശേഖരിക്കാന്‍ കഴിയാത്ത അവസ്ഥയും നേരിട്ടു. മാലിന്യകൂമ്പാരത്തിലെ ഒരു പങ്ക് നീക്കംചെയ്യുന്നതോടെ പ്രതിസന്ധിക്കും താല്‍ക്കാലികമായെങ്കിലും പരിഹാരമാകുമെന്നാണ് മുനിസിപ്പല്‍ അധികൃതരുടെ പ്രതീഷ.ജൈവമാലിന്യങ്ങള്‍ വളമാക്കി മാറ്റുന്നതിനുള്ള ക്രമീകരണങ്ങളും കോതമംഗലം നഗരസഭ
ആരംഭിച്ചിരുന്നു. ജൈവ-അജൈവ മാലിന്യങ്ങള്‍ തരംതിരിച്ചാണ് ഇപ്പോള്‍ നഗരസഭശേഖരിക്കുന്നത്.

ഫോട്ടോ….കോതമംഗലം മുനിസിപ്പാലിറ്റിയുടെ കുമ്പളത്തുമുറിയിലെ നിറഞ്ഞ് കവിഞ്ഞ
ഡമ്പിംഗ് യാര്‍ഡില്‍ നിന്നും മാലിന്യം കാക്കനാടുള്ള സംസ്‌കരണ പ്ലാന്റിലേക്ക് നീക്കുന്നതിനായി ലോറിയിൽ കയറ്റുന്നു.

Back to top button
error: Content is protected !!